ദില്ലി: ഡബ്ല്യുടിഎ സിംഗിള്‍സ് റാങ്കിംഗില്‍ സാനിയ മിര്‍സ പിന്നോട്ട്. മൂന്ന് രണ്ടാം റൗണ്ട് തോല്‍വികളെ തുടര്‍ന്ന് സാനിയയുടെ റാങ്കിംഗ് ഒമ്പത് സ്ഥാനങ്ങള്‍ പിന്നോട്ടു നീങ്ങി. 45 ആണ് ഇപ്പോള്‍ സാനിയയുടെ റാങ്ക്.
ആദ്യത്തെ അമ്പത് കളിക്കാരില്‍ ഏറ്റവും പിന്നോട്ടുപോയത് സാനിയയ്ക്കാണ്. അതേ സമയം ഡബിള്‍സില്‍ സാനിയ 64-ാം സ്ഥാനം നിലനിര്‍ത്തി.
ആദ്യത്തെ 10 റാങ്കുകാര്‍: 1. കിം ക്ലിസ്റേഴ്സ്, 2.അമേലി മോറിസിമോ, 3. ജസ്റിന്‍ ഹെനിന്‍ ഹാര്‍ഡിന്‍, 4. ലിന്‍സെ ഡാവന്‍പോര്‍ട്ട്, 5.മരിയ ഷറപ്പോവ, 6.മേരി പിയേഴ്സ്, 7. നദിയ പെട്രോവ, 8. എലിന ഡെമന്റിവ, 9. പാറ്റി ഷിന്റര്‍, 10. വീനസ് വില്യംസ്.