ദില്ലി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ലോകടെന്നിസ് സിംഗിള്‍സ് റാങ്കിംഗില്‍ ആറു സ്ഥാനം പിറകിലായി.
സ്ഥിരതയില്ലാത്ത പ്രകടനത്തെത്തുടര്‍ന്നാണ് സാനിയ 55-ാം റാങ്കില്‍ നിന്ന് 61ലേയ്ക്ക് പിന്തള്ളപ്പെട്ടത്. ലോക എട്ടാം നമ്പര്‍താരം മാര്‍ട്ടിന ഹിംഗിസിനെ പരാജയപ്പെടുത്തിയതോടെ റാങ്ക് നിലയില്‍ സാനിയ്ക്ക് നേരിയ പുരോഗതി വരുത്താന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോഴത് വീണ്ടും നഷ്ടമായിരിക്കുകയാണ്.
ഇന്ത്യയുടെ പുരുഷ താരം ലിയാന്റര്‍ പേസ് ഡബിള്‍സില്‍ തന്റെ പത്താം റാങ്ക് നിലനിര്‍ത്തി. മഹേഷ് ഭൂപതി 26-ാം റാങ്കിലേയ്ക്ക് പിന്തള്ളപ്പെട്ടു.