ദില്ലി: വനിത ടെന്നീസ് അസോസിയേഷന്‍ പുറത്തുവിട്ട പുതിയ ടെന്നീസ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ 41 ാം സ്ഥാനത്തെത്തി.
516.75 പോയിന്റുകള്‍ നേടിയതോടെയാണ് റാങ്കിംങ് മൂന്ന് സ്ഥാനം ഉയര്‍ന്നത്. പസഫിക് ലൈഫ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നതാണ് റാങ്കിംഗ് ഉയര്‍ത്താന്‍ സഹായകമായത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 31 ല്‍ സാനിയ എത്തിയിരുന്നതാണ്.
സാനിയ മിര്‍സയ്ക്കൊപ്പം ഇന്ത്യന്‍ ടെന്നീസ് പ്രേമികളുടെ ആരാധനപാത്രമായി തീര്‍ന്നിരിക്കുന്ന ഇന്ത്യന്‍ വംശജയായ ശിഖ ഒബ്റോയിയുടെ സ്ഥാനം 178 ാം റാങ്കിലേക്ക് താഴ്ന്നു. നേരത്തം ശിഖയുടെ സ്ഥാനം 156.50 ആയിരുന്നു.