Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയ ടെന്നീസിനോട് വിട പറയുന്നു

ബര്‍മിങ്ഹാം: ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയ്ക്ക് ടെന്നീസ് മതിയാവുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ ടെന്നീസ് കോര്‍ട്ടിനോട് വിട പറയുമെന്ന് സാനിയ വ്യക്തമാക്കി. ദാമ്പത്യ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിനാണിതെന്നും സാനിയ പറഞ്ഞു.

ബിര്‍മിഗ്ഹാം നടക്കുന്ന ഏജിയോണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ തായ് വാന്റെ യങ് യാനെ പരാജയപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാനിയ.

വിവാഹജീവിതവും, ടെന്നീസ് കരിയറും ഒരുമിച്ച് കൊണ്ടുപോകുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട്. രണ്ടും കൂടി കൂട്ടിക്കുഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല.ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പാക് ക്രിക്കറ്റ് താരമായ ഷൊയ്ബ് മാലിക്കിനെ സാനിയ ജീവിതപങ്കാളിയാക്കിയത്. വിവാഹശേഷവും ടെന്നീസ് കളിക്കുമെന്ന് ഇരുപത്തിമൂന്നുകാരി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാലിപ്പോള്‍ ഭര്‍ത്താവിന്റെ അടുക്കല്‍ നിന്ന് മാറി നില്‍ക്കുന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്നാണ് സാനിയ പറയുന്നത്.

Story first published: Friday, May 18, 2012, 13:46 [IST]
Other articles published on May 18, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+