ലണ്ടന്‍: വിംബിള്‍ ടെന്നീസ് ടൂര്‍ണമെന്റിലെ ഇന്ത്യന്‍ സാന്നിധ്യത്തിന് മാറ്റ് കൂടുന്നു. വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയും അമേരിക്കയുടെ ലിസ്സെല്‍ ഹൂബര്‍ ചേര്‍ന്ന സഖ്യം മൂന്നാം റൗണ്ടിലെത്തി. ടൂര്‍ണമെന്റിലെ ആറാം സീഡ് ആയ ഇവര്‍ ഫ്ളാവിയ പെന്നെറ്റ-ആന്‍ഡ്രിയ പെറ്റ്കോവിച് സഖ്യത്തെയാണ് കീഴടക്കിയത്. സ്കോര്‍: 7-6, 3-6, 6-2.
പുരുഷവിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോകോവിക് പ്രീ ക്വാര്‍ട്ടറില്‍ എത്തി. ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡിയെ തോല്പിച്ചാണ് ജോകോവിക് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. സ്കോര്‍: 6-3, 6-2, 6-2. പ്രീ ക്വാര്‍ട്ടറില്‍ ടോമി ഹാസ് ആണ് ജോകോവികിന്റെ എതിരാളി.
പുരുഷവിഭാഗം നാലാം സീഡ് ഡേവിഡ് ഫെററും, ഓസ്ട്രേലിയയുടെ ബോര്നാഡ് ടോമിച്ച് എന്നിവരും പ്രീ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ ഒന്നാം നമ്പര്‍ സെറീന വില്യംസും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഇത്തവണത്തെ വിംബിള്‍ഡണിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജപ്പാന്റെ കിമികോ ടാറ്റെയെയാണ് സെറീന തോല്പിച്ചത്. സ്കോര്‍6-2, 6-0. നീണ്ട 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു കിമികോയുടെ വിംബിള്‍ഡണ്‍ പ്രവേശനം. പ്രീ ക്വാര്‍ട്ടറില്‍ സെറീന സവൈന് ലിസിക്കിനെ നേരിടും.
കഴിഞ്ഞതവണത്തെ റണ്ണര്‍ അപ് അഗ്നീസ്ക റഡ്വാന്‍സ്കയും പ്രീ ക്വാര്‍ട്ടറിലെത്തി.