ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം സാനിയ മിര്‍സ ദോഹ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്തേക്കില്ല. ബാംഗ്ലൂര്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമ്പോള്‍ കൈക്കുഴക്ക് പരിക്കേററതു കാരണമാണിത്.
ദുബായ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സാനിയ ദോഹ ഓപ്പണ്‍ ടെന്നീസില്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം അറിയിച്ചത്. കൈക്കുഴക്കേറ്റ പരിക്കു കാരണമാണ് തനിക്ക് ദോഹ ഓപ്പണില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുന്നതെന്നും കഴിഞ്ഞ കുറച്ചാഴ്ചകളായി താന്‍ പരിക്കിന്റെ പിടിയിലാണെന്നും സാനിയ പറഞ്ഞു.
ദുബായ് ഓപ്പണ്‍ ടെന്നീസില്‍ സാനിയ ആദ്യകളിയില്‍ തന്നെ മാര്‍ട്ടിന ഹിംഗിസിനോട് പരാജയപ്പെട്ടിരുന്നു.