For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിയ വിംബിള്‍ഡണില്‍ നിന്നും പുറത്തായി

By Staff

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ആദ്യ റൗണ്ടില്‍ പുറത്തായി. ഏഴാം സീഡായ റഷ്യയുടെ എലീന ഡെമെന്റിയേവയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ തോറ്റത്. സ്കോര്‍ : 7-6 (7---5), 7-5.

ആദ്യ സെറ്റില്‍ സാനിയ 5-2 എന്ന നിലയില്‍ മുന്നേറുകയായിരുന്നെങ്കിലും തുടര്‍ന്ന് വരുത്തിയ പിഴവുകള്‍ മുതലെടുത്ത് ഡെമെന്റിയേവ തിരിച്ചടിക്കുകയായിരുന്നു. ഡെമെന്റിയേവ സ്കോര്‍ 6-5 എന്ന നിലയിലാക്കിയതിനു ശേഷം സാനിയ സമനില നേടുകയും തുടര്‍ന്ന് ടൈബ്രേക്കറില്‍ പരാജയപ്പെടുകയുമായിരുന്നു.

രണ്ടാമത്തെ സെറ്റിലും സാനിയ ശക്തമായ പോരാട്ടം കാഴ്ച വച്ചെങ്കിലും പിഴവുകള്‍ക്ക് വില കൊടുക്കേണ്ടിവന്നു. ഒരു ഘട്ടത്തില്‍ ഇരുവരും 4-4 എന്ന നിലയിലായിരുന്നു.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+