സാനിയ തന്നെയാണ് വരാനിരിക്കുന്ന ആസ്ത്രേലിയന്‍ ഓപണില്‍ മിക്സഡ് ഡബിള്‍സില്‍ താന്‍ ബോബ് ബ്രയാനൊപ്പം കളിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്. കൊല്ലത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സാനിയ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
നിലവില്‍ മിക്സഡ് ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ആണ് ബോബ് ബ്രയാന്‍. ലണ്ടന്‍ ഒളിംപിക്സ് 2012ല്‍ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് എടുത്ത തീരുമാനം തെറ്റിപ്പോയി എന്നും സാനിയ കുറ്റപ്പെടുത്തി.
ഒളിംപിക്സില്‍ താന്‍ മഹേഷ് ഭൂപതിക്കൊപ്പം കളിക്കും എന്നാണ് സാനിയ പ്രഖ്യാപിച്ചിരുന്നത് എങ്കിലും ലിയാണ്ടര്‍ പേസിനൊപ്പം കളിക്കാനായിരുന്നു ടെന്നിസ് അസോസിയേഷന് ആവശ്യപ്പെട്ടത്.
ലിയാണ്ടര്‍ പേസിനൊപ്പം ഒളിംപിക്സില്‍ മിക്സഡ് ഡബിള്‍സില്‍ കളിച്ചത് തന്റെ പ്രകടനത്തെ ബാധിച്ചു എന്നാണ് സാനിയ അഭിപ്രായപ്പെട്ടത്. വരും സീസണില്‍ മികവ് പുലര്‍ത്താനാകും എന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.