Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജ്യത്തിനുവേണ്ടി ആര്‍ക്കൊപ്പവും കളിക്കും: സാനിയ

Sania
ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും തമ്മിലുള്ള സൗന്ദര്യപിണക്കം പരിഹരിക്കുന്നതിനുള്ള ഉപകരണമായി ടെന്നിസ് അസോസിയേഷന്‍ തന്നെ ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സാനിയ മിര്‍സ വീണ്ടും മനസ്സ് തുറക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.

വിവാദങ്ങളെല്ലാം അവസാനിച്ചുവല്ലോ? ഒളിംപിക്‌സിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയോ?

സംഭവിച്ചതെല്ലാം ഇന്ത്യന്‍ ടെന്നിസിന്റെ നന്മയ്ക്കുവേണ്ടിയാണെന്ന് ചിന്തിക്കുന്നതാണ് എനിക്കിഷ്ടം. സംഭവങ്ങളില്‍ എനിക്ക് കടുത്ത അമര്‍ഷവും വേദനയുമുണ്ടായിരുന്നു. അതുകൊണ്ടാണ് പത്രക്കുറിപ്പിലൂടെ ശക്തമായി ഭാഷയില്‍ തന്നെ പ്രതികരിച്ചത്. ഇപ്പോള്‍ പരിപൂര്‍ണമായും ഒളിംപിക്‌സിനുള്ള പരിശീലനത്തിലാണ്. ജൂലായ് 23ഓടുകൂടി ലണ്ടനിലെത്തി പുല്‍ക്കോര്‍ട്ടില്‍ പരിശീലനം ആരംഭിക്കും.


മിക്‌സഡ് ഡബിള്‍സില്‍ മെഡല്‍ നേടാനാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെ കുറിച്ച് എന്തു പറയുന്നു?

മിക്‌സഡ് ഡബിള്‍സില്‍ മെഡല്‍ സാധ്യതയുണ്ട്. തീര്‍ച്ചയായും ആരുടെ കൂടെ കളിക്കണമെന്ന കാര്യത്തില്‍ എനിക്ക് ചില തീരുമാനങ്ങളൊക്കെയുണ്ട്. പക്ഷേ, രാജ്യ താല്‍പ്പര്യത്തിനു മുന്നില്‍ ്അതിനു പ്രസക്തിയില്ല.

ഒട്ടേറെ അന്താരാഷ്ട്ര മെഡലുകള്‍ നേടാനായിട്ടുണ്ട്. പക്ഷേ, ഒളിംപിക്‌സ് മാത്രം വിട്ടുനില്‍ക്കുന്നു. തീര്‍ച്ചയായും ഇത് സമ്മര്‍ദ്ദമുണ്ടാക്കില്ലേ?

രാജ്യത്തിനുവേണ്ടി കളിക്കുകയെന്നത് തന്നെ ഏറ്റവും വലിയ ബഹുമതിയാണ്. രാജ്യത്തെ കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് കളിക്കേണ്ടതുണ്ട്. ഇത് ഒരു സമ്മര്‍ദ്ദമായി പരിഗണിക്കുകയാണെങ്കില്‍ കളിക്കാനേ സാധിക്കില്ല. ഒളിംപിക്‌സില്‍ മറ്റേത് മത്സരത്തേക്കാളും ഉത്തരവാദിത്തമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

സാനിയയില്‍ നിന്നു രാജ്യത്തിന് എന്തു പ്രതീക്ഷിക്കാം?

100 ശതമാനം ആത്മാര്‍ത്ഥമായ ശ്രമം. മെഡല്‍ ടേബിള്‍ കയറി നിന്ന് രാജ്യത്തിന്റെ പതാക ഉയരുന്നത് കാണണം. അതാണെന്റെ സ്വപ്നം. അതിനുവേണ്ടി പരിശ്രമിക്കുക തന്നെ ചെയ്യും.

Story first published: Sunday, July 8, 2012, 9:29 [IST]
Other articles published on Jul 8, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+