ഹൈദരാബാദ്: കാല്‍മുട്ടിന് പരിക്കേറ്റ ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് ഒരു മാസത്തേക്ക് കളിക്കാനാവില്ല. എന്നാല്‍ സാനിയക്ക് തല്‍ക്കാലം ശസ്ത്രക്രിയ വേണ്ടി വരില്ല.
വലതു കാല്‍മുട്ടിന് പരുക്കേറ്റ സാനിയക്ക് ഒരു മാസം വിശ്രമം വേണമെന്ന് ഹൈദരാബാദിലെ ജൂബിലി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏതാനും ദിവസത്തിനുള്ളില്‍ സാനിയ ആശുപത്രി വിടും. എപ്പോള്‍ കളിച്ചു തുടങ്ങാമെന്ന് നാലാഴ്ച്ചയ്ക്കു ശേഷമേ പറയാനാവൂ എന്ന് സാനിയയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. സാനിയയുടെ പരിക്ക് സാരമുള്ളതല്ലെന്നും അവര്‍ പറഞ്ഞു.
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച സാനിയ ഖത്തര്‍ ഓപ്പണില്‍ നിന്നും പിന്മാറിയിരുന്നു.