വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭൂപതിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍:സാനിയ

By Shabnam Aarif
Sania Mirza
ദില്ലി: ലണ്ടന്‍ ഒളിംപിക്‌സില്‍ ടെന്നീസില്‍ ആരൊക്കെ, ആരോടൊപ്പം കളിക്കണം എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കളിക്കാര്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതിന്‌ കാരണമായി എന്ന്‌ സാനിയ മിര്‍സ. ഈ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും താനും മഹേഷ്‌ ഭൂപതിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതായും സാനിയ പറഞ്ഞു.

എന്നാല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉപരിയായി ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയിക്കുക എന്നതാണ്‌ പ്രധാനം എന്ന കാര്യവും സാനിയ വിസ്‌മരിക്കുന്നില്ല. തന്നേക്കാള്‍ റാങ്കിങ്ങില്‍ ഏറെ താഴെയുള്ള വിഷ്‌ണു വര്‍ധനൊപ്പം ഒളിംപിക്‌സില്‍ കളിക്കാന്‍ ലിയാണ്ടര്‍ പേസ്‌ നിര്‍ബന്ധിക്കപ്പെട്ടതാണ്‌ പ്രശ്‌നങ്ങള്‍ക്കെല്ലാം വഴി വെച്ചത്‌.

പേസിനൊപ്പം ഒളിംപിക്‌സില്‍ ഡബിള്‍സില്‍ കളിക്കില്ല എന്ന്‌ ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും പരസ്യമായി പ്രഖ്യാപിച്ചതാണ്‌ പേസിനൊപ്പം കളിക്കാന്‍ ജൂനിയര്‍ താരമായ വിഷ്‌ണുവിനെ തിരഞ്ഞടുക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്‌.

പുരുഷ ഡബിള്‍സില്‍ വിഷ്‌ണുവിനെ പോലുള്ള ഒരു ജൂനിയറിനൊപ്പം കളിക്കണമെങ്കില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ തനിക്കൊപ്പം കളിക്കാന്‍ സാനിയ മിര്‍സയെ കിട്ടിയേ മതിയാകൂ എന്ന ഉറച്ച നിലപാടാണ്‌ പേസ്‌ കൈക്കൊണ്ടത്‌.

ഇതോടെ ഭൂപതിക്കൊപ്പമാണ്‌ കളിക്കാന്‍ ആഗ്രഹമെങ്കിലും, പേസിനൊപ്പം കളിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ സാനിയ മിര്‍സ.

ഈ വിവാദങ്ങളൊന്നും ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കിയില്ല. ഇത്‌ ഞങ്ങള്‍ത്തിടയില്‍ ശത്രുത ഉണ്ടാക്കി എന്നത്‌ ദൗര്‍ഭാഗ്യകരമായിപ്പോയി. എല്ലാം അവസാനിച്ചതില്‍ സന്തോഷമുണ്ട്‌. ഇനി പേസിനൊപ്പം ഒളിംപിക്‌സില്‍ നന്നായി കളിച്ച്‌ മെഡല്‍ നേടുന്നതില്‍ ശ്രദ്ധിക്കണം. സാനിയ പറഞ്ഞു

വിംബില്‍ഡണില്‍ പേസ്‌ ഫൈനില്‍ എത്തിയത്‌ ഒരു പോസിറ്റീവ്‌ കാര്യം ആണ്‌. താനും ബൂപതിയും പരാജയപ്പെട്ടത്‌ ദൗര്‍ഭാഗ്യകരം. തങ്ങള്‍ ഫൈനലില്‍ എത്തണമായിരുന്നു. സാനിയ പറഞ്ഞു.

താന്‍ ഒരു ഫോര്‍ഹാന്‍ഡ്‌ കളിക്കാരിയും, ഭൂപതി ബാക്ക്‌ഹാന്‍ഡ്‌ കളിക്കാരനും ആയതിനാല്‍ ഒന്നിച്ചു കളിക്കുന്നത്‌ നന്നായിരിക്കും എന്നഭിപ്രായപ്പെട്ട സാനിയ എന്നാല്‍ രാജ്യത്തിനു വേണ്ടി ആരുടെ കൂടെയും കളിക്കാനും തയ്യാറാണ്‌ എന്നും വ്യക്തമാക്കി.

Story first published: Friday, July 13, 2012, 11:04 [IST]
Other articles published on Jul 13, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X