ഹൈദരാബാദ്: കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടെന്നിസ് താരം സാനിയ മിര്‍സയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടെന്നിസ് കളിക്കുന്നതിനിടെ വലതു കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് സാനിയക്ക് കാല്‍മുട്ടില്‍ നീര് ബാധിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്തതായി ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ശനിയാഴ്ച സാനിയയെ ഏതാനും ടെസ്റുകള്‍ക്ക് വിധേയമാക്കും. പരിക്ക് ഗുരുതരമാണെന്ന് കണ്ടാല്‍ ശസ്ത്രക്രിയ നടത്തും