ദില്ലി: ഡബ്ല്യുടിഎ റാങ്കിംഗില്‍ ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിര്‍സ രണ്ട് സ്ഥാനങ്ങള്‍ കൂടി മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തി.
പരിക്കില്‍ നിന്ന് മോചിതയാകാന്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാനിയക്ക് 516.75 പോയിന്റാണുള്ളത്. മറ്റ് ഇന്ത്യക്കാരില്‍ ശിഖ ഉബറോയി 178ഉം ഇഷ ലക്ഷ്മി 363ഉം സ്ഥാനത്താണ്.
ഡബിള്‍സ് റാങ്കിംഗില്‍ മഹേഷ് ഭൂപതി ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മഹേഷ് ഭൂപതി ഒമ്പതാം സ്ഥാനത്തെത്തി. അതേ സമയം ലിയാണ്ടര്‍ പെയ്സ് ആറ് സ്ഥാനങ്ങള്‍ പിറകിലേക്ക് പോയി 28-ാം സ്ഥാനത്തായി.