Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയ-ഭൂപതി സഖ്യത്തിന് വിജയം

Mahesh Bhupathi and Sania Mirza celebrate winning their mixed doubles final in Melbourne.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ മിക്സഡ്‌ ഡബിള്‍സ്‌ കിരീടം ഇന്ത്യന്‍ സഖ്യത്തിന്‌. മഹേഷ്‌ ഭൂപതി-സാനിയ മിര്‍സ സഖ്യം നേരിട്ടുളള സെറ്റുകള്‍ക്കാണ് ചരിത്ര വിജയം കുറിച്ചത്. നതാലി ഡെഷി (ഫ്രാന്‍സ്‌)-ആന്‍ഡി റാം (ഇസ്രായേല്‍) സഖ്യത്തെയാണ്‌ ഇവര്‍ തോല്‍പ്പിച്ചത്‌. സ്കോര്‍ 6-3,6-1.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ജോഡികള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സില്‍ കിരീടം നേടുന്നത്‌. ഫൈനലില്‍ ആധികാരികമായ വിജയമാണ് ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയത്. ആദ്യ സെറ്റ്‌ 32 മിനിറ്റും, രണ്ടാം സെറ്റ്‌ 22 മിനിറ്റും നീണ്ടുനിന്നു. ഭൂപതിയുടെ പതിനൊന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്‌. സാനിയയുടേത്‌ ആദ്യ ഗ്രാന്‍ഡ്സ്ലാമും.

ചെക്ക് താരങ്ങളായ ഇവേറ്റ ബെനസോവ-ലൂക്കാസ് ലൗഹി കൂട്ടുകെട്ടിനെ 6-4, 6-1ന് സെമിയില്‍ മറികടന്നാണ് ഭൂപതി-സാനിയ സഖ്യം ഫൈനലില്‍ കടന്നത്. സെമിയില്‍ ആദ്യ സെറ്റില്‍ 1-3ന് പിന്നിലായതിന് ശേഷ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യന്‍ സഖ്യം വിജയം സ്വന്തമാക്കിയത്.

Story first published: Wednesday, December 7, 2011, 14:25 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+