ദില്ലി: ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിര്‍സ കൊറിയ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ ടോപ് സീഡ് മാര്‍ട്ടിന ഹിംഗിസിനെ അട്ടിമറിച്ചു. ആദ്യസെറ്റ് പരാജയപ്പെട്ടതിനു ശേഷമായിരുന്നു സാനിയയുടെ വിജയം.
രണ്ടാമത്തെ സെറ്റ് ഒരൊറ്റ ഗെയിമും നേടാന്‍ ഹിംഗിസ് നേടാന്‍ അനുവദിക്കാതെ 6-0ന് സാനിയ തൂത്തുവാരി. സ്കോര്‍: 4-6, 6-0, 6-4.
സണ്‍ഫീസ്റ് ഓപ്പണില്‍ ഹിംഗിസിനോട് 6-1, 6-0 എന്ന സ്കോറിന് തോറ്റതിന് പകരം വീട്ടാന്‍ സാനിയക്ക് ഈ ജയത്തിലൂടെ സാധിച്ചു.