ദില്ലി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ ലോകറാങ്കിംഗ് വീണ്ടും അമ്പതിനുള്ളിലെത്തി.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്ണമെന്റെന്റെ രണ്ടാം റൗണ്ടില്‍ നിന്നും പുറത്തായതാണെങ്കിലും റാങ്കിംഗില്‍ സാനിയയുടെ സ്ഥാനം ഇപ്പോള്‍ 48ആണ്. റാങ്കിംഗ് പട്ടികയില്‍ സാനിയയ്ക്കിപ്പോള് 453 പോയിന്റാണുള്ളത്.
ഡബിള്‍സ് റാങ്കിംഗിലും മുന്നേറ്റം നടത്തിയ സാനിയ ഇപ്പോള്‍ 1135 പോയിന്റോടെ 23ാം സ്ഥാനത്താണ്. പുരുഷന്മാരുടെ ഡബിള്‍സ് റാങ്കിംഗില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ് 10ാം സ്ഥാനത്തും മഹേഷ് ഭൂപതി 29ാം സ്ഥാനത്തുമാണ്.