മെല്‍ബണ്‍: ആസ്ത്രേല്യന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സാനിയ മിര്‍സ പുറത്തായി. രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ജപ്പാന്റെ അയ്കോ നകാമുരായോടാണ് സാനിയ തോറ്റത്. സ്കോര്‍- 6-3, 6-2.
പ്രധാന ടൂര്‍ണമെന്റുകളില്‍ തിളക്കമുറ്റ പ്രകടനം കാഴ്ച വയ്ക്കുന്നതില്‍ പരാജയപ്പെടുന്ന സാനിയയുടെ രണ്ടാം റൗണ്ടിലെ കളി തീര്‍ത്തും മങ്ങിയതായിരുന്നു.
തന്റെ നാല് ഗ്രാന്റ് സ്ലാം പോരാട്ടങ്ങളില്‍ നാലാം റൗണ്ടിനപ്പുറം സാനിയക്ക് ഇതുവരെ കടക്കാനായിട്ടില്ല.