
ഇഞ്ചോടിഞ്ച് പ്രതിരോധിച്ചതിനുശേഷമാണ് സ്വിസ് താരം നിലവിലുള്ള ചാംപ്യനു മുന്നില്‍ മുട്ടുമടക്കിയത്. സ്‌കോര്‍: 6-2, 7-6. നാട്ടുകാരനായ ഡേവിഡ് ഫെററെ 7-6, 7-0 എന്ന സ്‌കോറില്‍ മറികടന്നാണ് അഞ്ചു തവണ ചാംപ്യനായിട്ടുള്ള നദാല്‍ അവസാന രണ്ടില്‍ ഇടംപിടിച്ചത്.
ക്ലേ കോര്‍ട്ടില്‍ എന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അത്-മത്സരശേഷം ജൊകോവിക് പറഞ്ഞു. ഫെഡററില്‍ നിന്നും കടുത്ത വെല്ലുവിളി പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ കരുതലോടെയാണ് കളിക്കാനിറങ്ങിയത്. മാഡ്രിഡ് ഓപണിലെ മത്സരത്തിനുശേഷം ഏറെ ക്ഷീണിതനായിരുന്നു. കൂടാതെ ജൊകോവിക് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്-റോജര്‍ ഫെഡറര്‍ പറഞ്ഞു.
മത്സരത്തില്‍ തുടക്കത്തില്‍ ഡേവിഡ് മികച്ച പ്രതിരോധമാണ് തീര്‍ത്തത്. എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യമായിരുന്നു അത്. ചിലപ്പോഴെല്ലാം എന്നേക്കാള്‍ നന്നായി അയാള്‍ കളിച്ചു. മാനസികമായ ആധിപത്യം കൊണ്ടാണ് ജയിച്ചുകയറാനായത്- മത്സരശേഷം നദാല്‍ വ്യക്തമാക്കി.
ക്ലേ കോര്‍ട്ടില്‍ നദാലിനെതിരേ പോരാടുക ഏറെ ബുദ്ധിമുട്ടാണ്. ഒരു വര്‍ഷം മുമ്പുവരെ ക്ലേ കോര്‍ട്ടില്‍ നദാലിനെതിരേ ഒരൊറ്റ മത്സരത്തില്‍ പോലും വിജയിക്കാനായിട്ടില്ല. പക്ഷേ, മാഡ്രിഡില്‍ വിജയിക്കാനായി. അതുകൊണ്ടു തന്നെ നല്ല ശുഭാപ്തി വിശ്വാസത്തിലാണ്-ഫൈനലിനെ കുറിച്ച് ജൊകോവിക്കിന്റെ പ്രതികരണം ഇതായിരുന്നു.