Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നദാലും ഫെഡററും പ്രീക്വാര്‍ട്ടറില്‍

Roger Federer
മെല്‍ബണ്‍: സ്‌പെയിന്‍ താരം റാഫേല്‍ നദാലും സ്വിസ് താരം റോജര്‍ ഫെഡററും ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്ലൊവാക്യന്‍ താരം ലുകാസ് ലാകോയെ 6-2, 6-4, 6-2 എന്ന സ്‌കോറില്‍ തകര്‍ത്താണ് ലോക രണ്ടാം നമ്പര്‍ താരം അവസാന പതിനാറില്‍ ഇടംപിടിച്ചത്.

മുന്‍ ലോക ഒന്നാം നമ്പര്‍ ചാംപ്യനായ റോജര്‍ ഫെഡറര്‍ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് അടുത്ത റൗണ്ടിലേക്ക് കടന്നത്. ഇവോ കാര്‍വോവിക്കിനെ 7-6(8-6), 7-5, 6-3 എന്ന സ്‌കോറിനാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിലവിലുള്ള ചാംപ്യനായ നൊവാക് ജൊകോവിക്കും നാലാം സീഡായ ആന്‍ഡി മുറെയും മുന്നേറ്റം തുടരുകയാണ്.. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി റോഡിക്ക് പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നു പിന്‍വാങ്ങി.

കൊളംബിയയില്‍ നിന്നുള്ള സാന്റിയാഗോ ജിറാള്‍ഡോയെ 6-3, 6-2, 6-1 എന്ന സ്‌കോറിന് കീഴടക്കി മൂന്നാം റൗണ്ടിലെത്തിയ ടോപ് സീഡ് നിക്കോളാസ് മഹൂതുമായി പോരാട്ടം ഉറപ്പിച്ചു കഴിഞ്ഞു. മികച്ച ഫോമിലുള്ള ബ്രിട്ടീഷ് നമ്പര്‍ വണ്‍ താരം മുറെ എഡ്വാര്‍ഡ് റോജര്‍ വാസെലിനെ 6-1, 6-4, 6-4 എന്ന സ്‌കോറിലാണ് കീഴടക്കിയത്. 101ാം റാങ്കുകാരനായ ഫ്രാന്‍സ് താരത്തിനെതിരേ ആദ്യ സെറ്റ് സ്വന്തമാക്കാന്‍ മുറെ വെറും 23 മിനിറ്റുമാത്രമാണെടുത്തത്. ഫ്രാന്‍സില്‍ നിന്നുള്ള മൈക്കല്‍ ലോഡ്രയാണ് ഇംഗ്ലീഷ് താരത്തിന്റെ എതിരാളി.

വനിതകളുടെ വിഭാഗത്തില്‍ സെറീന വില്യംസും മരിയ ഷറപ്പോവയും കുതിപ്പ് തുടരുകയാണ്. അഞ്ചു തവണ കിരീടം നേടിയിട്ടുള്ള സെറീന വില്യംസ് മൂന്നാംറൗണ്ടില്‍ ബാര്‍ബറോ സഹ്‌ലാവോവയെ 6-0, 6-4 എന്ന സ്‌കോറിലും റഷ്യന്‍ താരം ഷറപ്പോവ ജാമി ഹാംറ്റണെ 6-0, 6-4 എന്ന മാര്‍ജിനിലും മുട്ടുകുത്തിച്ചു.

Story first published: Friday, January 20, 2012, 11:35 [IST]
Other articles published on Jan 20, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+