വേള്‍ഡ് ടൂര്‍ ഫൈനല്‍ മല്‍സരങ്ങളിലും ഡേവിസ് കപ്പില്‍ അര്‍ജന്റീനയ്ക്കെതിരേയുള്ള കലാശപോരാട്ടങ്ങളിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് പിന്മാറ്റം.
തീര്‍ച്ചയായും ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും വരാനിരിക്കുന്ന പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്-ഫേസ്ബുക്ക് പേജില്‍ നദാല്‍ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും സുന്ദരമായ നഗരങ്ങളിലൊന്നില്‍ കളിക്കാനാവുകയെന്നത് മികച്ച കാര്യമാണ്. അടുത്ത വര്‍ഷം അതിനുള്ള ഭാഗ്യമുണ്ടാവണേ എന്ന പ്രാര്‍ത്ഥനയിലാണ്.
11 മാസം നീണ്ടു നില്ക്കുന്ന ടെന്നിസ് സീസണ് എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍ മല്‍സരങ്ങളോടെയാണ് സമാപിക്കുക.