Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍:പേസ് സഖ്യം ഫൈനലില്‍, മുറേ പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-റാഡെക് സ്റ്റെപാനക് സഖ്യം ഫൈനലിലെത്തി. കരുത്തരായ ബ്രയാന്‍ സഹോദരങ്ങളെ അട്ടിമറിച്ചാണ് പേസ് സഖ്യം ഫൈനലില്‍ എത്തിയത്.

ഒരു സീസണിലെ എല്ലാ ഗ്രാന്‍ സ്ലാം കിരീടങ്ങളും നേടുക എന്ന മൈക്ക് ബ്രയാന്‍-ബോബ് ബ്രയാന്‍ സഖ്യത്തിന്റെ സ്വപ്‌നങ്ങളാണ് പേസും സ്റ്റെപാനകും ചേര്‍ന്ന് തകര്‍ത്ത് കളഞ്ഞത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു പേസ് സഖ്യം തുടങ്ങിയത്. കളി ബ്രയാന്‍ സഹോദരങ്ങളുടെ ജൈത്രയാത്രയാകുമെന്ന് കാണികള്‍ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞപ്പോഴാണ് ഇന്ത്യ-ചെക് സഖ്യത്തിന്റെ ഗംഭീര തിരിച്ചുവരവ് ഉണ്ടായത്. അവസാനത്തെ രണ്ട് സെറ്റുകളില്‍ ബ്രായന്‍ സഹോദരങ്ങളെ നിലംപരിശാക്കി പേസും സ്റ്റെപാനെക്കും കളി കയ്യടക്കുകയായിരുന്നു. സ്‌കോര്‍: 3-6, 6-3, 6-4.

Leander Paes

ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്‍ഡി മുറേ പുറത്തായതാണ് യുഎസ് ഓപ്പണിലെ രണ്ടാമത്തെ വലിയ അട്ടിമറി. വിംബിള്‍ഡണ്‍ കിരീടം നേടിയതിന്റെ ആവേശവുമായി അമേരിക്കയിലെത്തിയെ ഇംഗ്ലണ്ടുകാരന് ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങേണ്ടി വന്നു. ഒമ്പതാം സീഡ് ആയ സ്റ്റാനിലാസ് വാവ്‌റിങ്കയാണ് മുറേയെ അട്ടിമറിച്ചത്.രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറേയുടെ പരാജയം. സ്‌കോര്‍: 6-4,6-3, 6-2.

ഒന്നാം സീഡുകാരനായ നൊവാക് ദ്യോകോവിക് സെമി ബര്‍ത്ത് നേടിയിട്ടുണ്ട്. എം യൂസ്‌നിയെയാണ് ദ്യോകോവിക് പരാജയപ്പെടുത്തിയത്. സ്‌കോര്‍:6-3, 6-2, 3-6, 6-0.

Story first published: Friday, September 6, 2013, 11:02 [IST]
Other articles published on Sep 6, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+