മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപ്പണിലെ പുരുഷന്‍മാരുടെ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പെയ്സും പങ്കാളി മാര്‍ട്ടിന്‍ ദമാമും പരാജയപ്പെട്ടു.
ഒന്നാംനമ്പര്‍ സീഡായ അമേരിക്കയിലെ മൈക്ക് -ബോബ് റയാന്‍ സഖ്യത്തോട് 4-6, 6-3, 4-6 എന്നീ സെറ്റുകള്‍ക്കാണ് പെയ്സ് സഖ്യം പരാജയപ്പെട്ടത്.
രണ്ടു മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലാണ് പെയ്സ് സഖ്യം പരാജയം സമ്മതിച്ചത്. ഇവര്‍ പുരുഷ ഡബിള്‍സില്‍ ലോക ഏഴാംസീഡാണ്.