Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെന്നീസില്‍ വിണ്ടും പടലപ്പിണക്കം

ബാംഗ്‌ളൂര്‍: സാനിയക്കെതിരെ ലിയാണ്ടര്‍ പെയ്‌സ്‌ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ഇന്ത്യയുടെ ഒളിംപിക്‌സ്‌ ടെന്നീസ്‌ കീരിട മോഹങ്ങളില്‍ കരിനിഴല്‍.

വിമര്‍ശനങ്ങളെ ഭയന്ന്‌ ബാംഗ്‌ളൂര്‍ ഓപ്പണില്‍ നിന്നും വിട്ടു നില്‌ക്കാനുള്ള സാനിയയുടെ തീരുമാനത്തെ പേസ്‌ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Sania Mirzaസാനിയയുടെ മാനേജരായി പ്രവര്‍ത്തിയ്‌ക്കുന്ന ഭൂപതിയുടെ തീരുമാന പ്രകാരമാണ്‌ സാനിയ ബാംഗ്‌ളൂരില്‍ നിന്നും വിട്ടു നില്‌ക്കാനുള്ള തീരുമാനമെടുത്തത്‌.

ഇതിനെതിരെ പേസ്‌ ആഞ്ഞടിച്ചതാണ്‌ ഇന്ത്യയുടെ ഒളിപിക്‌സ്‌ സ്വപ്‌നങ്ങള്‍ തിരിച്ചടിയായിരിക്കുന്നത്‌. പിണക്കങ്ങള്‍ മാറ്റി വെച്ച്‌ ബെയ്‌ജിംഗിലെ ഒളിപിക്‌സ്‌ പോരാട്ടത്തിനിറങ്ങാന്‍ പേസും ഭൂപതിയും തീരുമാനിച്ചിരുന്നു.

ലിയാണ്ടര്‍ പേസിന്റെ വിമര്‍ശനം ഭൂപതിയ്‌ക്കു കൂടി നേരെയാകുമ്പോള്‍ ഇടവേളയ്‌ക്കു ശേഷം പഴയ പിണക്കങ്ങള്‍ ഇന്ത്യന്‍ ടെന്നീസില്‍ തല പൊക്കുകയാണ്‌.

ഇന്ത്യന്‍ താരമെന്ന്‌ അഭിമാനിയ്‌ക്കുന്നവര്‍ ഇന്ത്യയില്‍ എന്തു കൊണ്ട്‌ കളിക്കാന്‍ തയ്യാറാകുന്നില്ലായെന്നും സാനിയ ഇതിനു മറുപടി പറയണമെന്നാണ്‌ പേസ്‌ ആവശ്യപ്പെട്ടത്‌.

പൊതു ജീവിതത്തില്‍ വിവാദങ്ങള്‍ സാധാരണമാണെന്നും രാജ്യത്തിനും ജനത്തിനും വേണ്ടി കളിക്കുന്നതാണ്‌ കാര്യമെന്നും പേസ്‌ പറഞ്ഞിരുന്നു.

അതെ സമയം ഭുപതിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബോ സ്‌പോര്‍ട്ടും ബാംഗ്‌ളൂര്‍ ഓപ്പണിന്റെ സംഘാടകരും തമ്മിലുള്ള പ്രശ്‌നങ്ങളാണ്‌ സാനിയയുടെ പിന്‍മാറ്റത്തിനുകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+