വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിംബിള്‍ഡണ്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

By Soorya Chandran

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്ല ദിനം. പുരുഷന്‍മാരുടെ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്, മഹേഷ്ഭൂപതി, ഗോപന്‍ ബോപ്പണ്ണ എന്നിവരുടെ സഖ്യങ്ങള്‍ മൂന്നാം റൗണ്ടിലെത്തി.

പുരുഷ ഡബിള്‍സില്‍ നാലാം സീഡ് ആയ പേസ്-സ്റ്റെപാനെക് സഖ്യം ബ്രിട്ടന്റെ ജാമീ ഡിഗാല്‍ഡോ- ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡന്‍ സഖ്യത്തെയാണ് രണ്ടാം റൗണ്ടില്‍ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 6-4, 6-3.

Leander, Paes

മഹേഷ് ഭൂപതി-ജൂലിയന്‍ നോവല്‍സ് സഖ്യം അമേരിക്കയുടെ നിക്കോളാസ് മോണ്‍റോ-ജര്‍മന്‍കാരനായ സിമോണ്‍ സ്റ്റാഡലര്‍ സഖ്യത്തെ തോല്‍പിച്ചു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ഭൂപതി സഖ്യം അവസാന മൂന്ന് സെറ്റുകളില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. സ്‌കോര്‍: 3-6, 6-4, 6-4, 6-2.

റോഹന്‍ ബൊപ്പണ്ണയും സഹകളിക്കാരനായ ഫ്രഞ്ച് താരം എഡ്വാര്‍ഡ് റോഗര്‍ വാസെലൈനും ചേര്‍ന്ന് ജെര്‍മന്‍,ചെക്ക് കൂട്ടുകെട്ടായ ഡാനിയല്‍ ബ്രാന്‍ഡ്‌സ്-ലൂക്കാസ് റോസോള്‍ സഖ്യത്തെ തോല്‍പിച്ചു. കടുത്ത മത്സരമായിരുന്നു. ഫലം നിര്‍ണയിക്കാന്‍ അഞ്ച് സെറ്റുകള്‍ വേണ്ടിവന്നു. സ്‌കോര്‍: 6-3, 5-7, 7-6(7-4), 6-7(8-10), 6-4.

പുരുഷ വിഭാഗം സിംഗിള്‍സില്‍ റഷ്യയുടെ മിഖായേല്‍ യൂഷ്‌നി, ഇറ്റലിയുടെ ആന്‍ഡ്രിയാസ് സെപ്പി എന്നിവര്‍ പ്രീ ക്വാര്‍ട്ടറിലെത്തി. പുരുഷ വിഭാം രണ്ടാം സീഡ് ആന്‍ഡി മറേയും കഴിഞ്ഞ ദിവസം പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.

Story first published: Sunday, June 30, 2013, 10:41 [IST]
Other articles published on Jun 30, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X