വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക്‌സിന്‌ ഇന്ത്യയുടെ വമ്പന്‍ പട

By Shabnam Aarif
London Olympics 2012 Logo
ബാംഗ്ലൂര്‍: ഇത്തവണത്തെ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ഒരു റെക്കോര്‍ഡ്‌ ആണ്‌. കാരണം ഇതിനു മുമ്പ്‌ ഇത്രയും പേര്‍ ഇന്ത്യയില്‍ നിന്നും ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടില്ല. 81 കായികതാരങ്ങളാണ്‌ ഇത്തണ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ മത്സരിക്കുന്നത്‌.

2008ലെ ബീജിങ്‌ ഒളിംപിക്‌സില്‍ 12 ഇനങ്ങളിലായി 57 പേരാണ്‌ ഇന്ത്യക്ക്‌ വേണ്ടി മത്സരിച്ചത്‌. ഇത്തവണ 13 ഇനങ്ങളിലായാണ്‌ 24 പേര്‍ അധികം മത്സരിക്കുന്നത്‌. 58 പുരുഷ കായികതാരങ്ങളും 23 വനിതാ താരങ്ങളും അടങ്ങിയതാണ്‌ ഈ 81 അംഗ ഇന്ത്യന്‍ സംഘം.

എന്നാല്‍ ഇത്തവണത്തെ ഒളിംപിക്‌സിന്‌ ഇന്ത്യയില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെറും 10 പേര്‍ മാത്രമാണ്‌. ബീജിങ്‌ ഒളിംപിക്‌സില്‍ 166 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്‌ ഇന്ത്യയില്‍ നിന്നും പോയിരുന്നത്‌.

81 മത്സരാര്‍ത്ഥികള്‍ക്ക്‌ പുറമെ, 10 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, 54 സപ്പോര്‍ട്ടിങ്‌ സ്‌റ്റാഫ്‌, 7 കോണ്ടിജന്റ്‌ ഉദ്യോഗസ്ഥര്‍, 12 സ്‌പോര്‍ട്‌സ്‌ ഫെഡറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും ലണ്ടനിലേക്ക്‌ പോകുന്നുണ്ട്‌.

ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്‌ ഇന്ത്യയുടെ ടീം

അത്‌ലറ്റിക്‌സ്‌
ഇനം മത്സരാര്‍ത്ഥികള്‍
ഡിസ്‌കസ്‌ ത്രോ (വനിത) കൃഷ്‌ണ പൂനിയ
800 മീറ്റര്‍ (വനിത) ടിന്റു ലൂക്ക
ഡിസ്‌കസ്‌ ത്രോ (പുരുഷന്‍) വികാസ്‌ ഗൗഡ
ടിപ്പിള്‍ ജമ്പ്‌ (വനിത) മയൂഖ ജോണി
ഷോട്ട്‌ പുട്ട്‌ (പുരുഷന്‍) ഓം പ്രകാശ്‌ കരാന
20 കിമി നടത്തം ബാബുഭായ്‌ പനോച
20 കിമി നടത്തം ഗുര്‍മീത്‌ സിങ്‌
ഡിസ്‌കസ്‌ ത്രോ (വനിത) സീമ ആന്റില്‍
മാരത്തോണ്‍ രാം സിങ്‌ യാദവ്‌‍
ട്രിപ്പിള്‍ ജമ്പ്‌ (പുരുഷന്‍)‍ രഞ്‌ജിത്‌ മഹേശ്വരി ‌‍
അമ്പെയ്‌ത്ത്‌
ഇനം മത്സരാര്‍ത്ഥികള്‍
അമ്പെയ്‌ത്ത്‌ (വനിത) ബൊംബായ്‌ലാ ദേവി
അമ്പെയ്‌ത്ത്‌ (വനിത) ദീപിക കുമാരി
അമ്പെയ്‌ത്ത്‌ (വനിത) ചെക്രവോലു സുരോ
അമ്പെയ്‌ത്ത്‌ (പുരുഷന്‍) ജയന്ത താലുക്ക്‌ദാര്‍
അമ്പെയ്‌ത്ത്‌ (പുരുഷന്‍) രാഹുല്‍ ബാനര്‍ജി
അമ്പെയ്‌ത്ത്‌ (പുരുഷന്‍) തരുണ്‍ദീപ്‌ റായ്‌
ബോക്‌സിങ്‌‌
ഇനം മത്സരാര്‍ത്ഥികള്‍
49 കിലോ ദേവേന്ദ്രോ സിങ്‌
56 കിലോ ശിവ്‌ താപ്പ
60 കിലോ ജയ്‌ ഭഗവാന്‍
64 കിലോ മനോജ്‌ കുമാര്‍‍
69 കിലോ വികാസ്‌ കൃഷ്‌ണന്‍
75 കിലോ വിജേന്ദര്‍ സിങ്‌‌
81 കിലോ സുമിത്‌ സാഗ്വാംന്‍‌
വനിത ബോക്‌സിങ്‌ എംസി മേരി കോം‌
ബാഡ്‌മിന്റണ്‍
ഇനം മത്സരാര്‍ത്ഥികള്‍
വനിതാ സിംഗിള്‍സ്‌ സെയ്‌ന നെഹ്‌വാള്‍‌
മിക്‌സഡ്‌ ഡബിള്‍സ്‌ ജ്വാല ഗുട്ട, വി ദിജു
വനിതാ ഡബിള്‍സ്‌ ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ‍
പുരുഷ സിംഗിള്‍സ്‌ പി കാശ്യപ്‌‍‍
ജൂഡോ‍
ഇനം മത്സരാര്‍ത്ഥികള്‍
വനിതകളുടെ 63 കിലോ‌ ഗരിമ ചൗദരി‍‌
ഹോക്കി‍
ഇനം മത്സരാര്‍ത്ഥികള്‍
പുരുഷ ടീം‌
ഭരത്‌ ഛത്രി (ക്യാപ്‌റ്റന്‍, ഗോള്‍ കീപ്പര്‍), സര്‍ദാര്‍ സിങ്‌ (വൈസ്‌ ക്യാപ്‌റ്റന്‍), പിആര്‍ ശ്രീജേഷ്‌ (ഗോള്‍ കീപ്പര്‍), സന്ദീപ്‌ സിങ്‌, വിആര്‍ രഘുനാഥ്‌, ഇഗ്നേസ്‌ തിര്‍കി, മന്‍പ്രീത്‌ സിങ്‌, ബീരേന്ദ്ര ലാക്ര, ഗുര്‍ബാജ്‌ സിങ്‌, എസ്‌ സുനില്‍, ധനീഷ്‌ മുജ്‌താബ, ശിവേന്ദ്ര സിങ്‌, തുഷാര്‍ ഖണ്ഡേകര്‍, ഗുര്‍വീന്ദര്‍ സിങ്‌, ധരംവീര്‍ സിങ്‌, എസ്‌കെ ഉത്തപ്പ‍‌
ഷൂട്ടിങ്‌‍
ഇനം മത്സരാര്‍ത്ഥികള്‍
10 മീ. എയര്‍ റൈഫിള്‍ (പുരുഷന്‍)‌‌ അഭിനവ്‌ ബിന്ദ്ര‍‌
10 മീ. എയര്‍ റൈഫിള്‍, 50 മീ. റൈഫിള്‍ 3 പൊസിഷന്‍, 50 മീ. ഫൈഫിള്‍ പ്രോണ്‍ (പുരുഷന്‍)‌‌ ഗഗന്‍ നരംഗ്‌‍‌
ഡബിള്‍ ട്രാപ്പ്‌ റോഞ്ചന്‍ സോധി‍‌
10 മീ. എയര്‍ പിസ്റ്റള്‍, 25 മീ. സ്‌പോര്‍ട്‌സ്‌ പിസ്റ്റള്‍ (വനിത)‌‌ അനു രാജ്‌ സിങ്‌
ട്രാപ്‌ (വനിത) ഷോഗണ്‍ ചൗദരി
ട്രാപ്‌ (പുരുഷന്‍) മാനവ്‌ജിത്‌ സിങ്‌‍‌
25 മീ. സ്‌പോര്‍ട്‌സ്‌ പിസ്റ്റള്‍‌‌ രാഹി സര്‍ണോബാത്ത്‌
25 മീ. റാപിഡ്‌ ഫയര്‍ പിസ്റ്റള്‍ (പുരുഷന്‍)‌‌ വിജയ്‌ കുമാര്‍‍‌
50 മീ. റൈഫിള്‍ 3 പൊസിഷന്‍ (പുരുഷന്‍)‌‌ സഞ്‌ജീവ്‌ രാജ്‌പുട്ട്‌
50 മീ. റൈഫിള്‍ പ്രോണ്‍ (പുരുഷന്‍)‌‌ ജോയ്‌ദീപ്‌ കര്‍മകാര്‍
10 മീ. എയര്‍ പിസ്റ്റള്‍ (വനിത)‌‌ ഹീന സിന്ധു
നീന്തല്‍‍
ഇനം മത്സരാര്‍ത്ഥികള്‍
1,500 മീ. ഫ്രീ സ്റ്റൈല്‍ (പുരുഷന്‍)‌ ഉല്ലാല്‍മാഥ്‌ ഗഗന്‍‍‌
ടെന്നിസ്‌
ഇനം മത്സരാര്‍ത്ഥികള്‍
പുരുഷ സിംഗിള്‍സ്‌‌ സോംദേവ്‌ ദേവ്‌വര്‍മന്‍‍‍‌
പുരുഷ ഡബിള്‍സ്‌‌ മഹേ‌ഷ്‌ ഭൂപതി, രോഹന്‍ ബൊപ്പണ്ണ‍‍‌
പുരുഷ ഡബിള്‍സ്‌ ലിയാണ്ടര്‍ പേസ്‌, വിഷ്‌ണു വര്‍ധന്‍‍‍‌
വനിതാ ഡബിള്‍സ്‌‌ രുഷ്‌മി ചക്രവര്‍ത്തി, സാനിയ മിര്‍സ‍‍‌
മിക്‌സഡ്‌ ഡബിള്‍സ്‌‌ ലിയാണ്ടര്‍ പേസ്‌, സാനിയ മിര്‍സ‍‍‌
ടേബിള്‍ ടെന്നിസ്‌‍‍
ഇനം മത്സരാര്‍ത്ഥികള്‍
പുരുഷ സിംഗിള്‍സ്‌‌ സൗമ്യജിത്‌ ഘോഷ്‌‍‍‌
വനിതാ സിംഗ്‌ള്‍സ്‌‌ അങ്കിത ദാസ്‌‍‍‌
റോവിങ്‌‌‍‍
ഇനം മത്സരാര്‍ത്ഥികള്‍
സിംഗിള്‍ സ്‌കള്‍സ്‌‌‌ സ്വരണ്‍ സിങ്‌
ലൈറ്റ്‌ വെയ്‌റ്റ്‌ ഡബിള്‍ സ്‌കള്‍സ്‌‌‌ സന്ദീപ്‌ കുമാര്‍, മന്‍ജീത്‌ സിങ്‌‌‍‍‌
ഗുസ്‌തി‌‌‍‍
ഇനം മത്സരാര്‍ത്ഥികള്‍
60 കിലോ‌‌‌ യോഗേഷ്വര്‍ ദത്ത്‌
60 കിലോ‌‌‌ അമിത്‌ കുമാര്‍‌‌‍‍‌
66 കിലോ‌‌‌ സുശീല്‍ കുമാര്‍‌‌‍‍‌
55 കിലോ‌‌‌ ഗീത കുമാരി പൊഗാട്ട്‌‌‌‍‍‌
74 കിലോ‌‌‌ നരസിങ്‌ യാദവ്‌‌‌‍‍‌
ഭാരോദ്വഹനം‌‌‍‍
ഇനം മത്സരാര്‍ത്ഥികള്‍
48 കിലോ (വനിത)‌‌‌ കാട്ട്‌ലു രവി കൂമാര്‍‌
69 കിലോ (പുരുഷന്‍)‌‌‌ സോണിയ ചാനു ‌‌‍‍‌
Story first published: Wednesday, July 18, 2012, 18:11 [IST]
Other articles published on Jul 18, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X