അഞ്ചു മണിക്കൂറും 53മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് അഞ്ചാം ഗ്രാന്സ്ലാം കിരീടം ജൊകോവിക്കിന്റെ കൈകളിലെത്തിയത്. ഗ്രാന്സ്ലാം ടെന്നിസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ കൂടിയായിരുന്നു ഇത്.
നദാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാള്‍. മത്സരത്തില്‍ എപ്പോഴും ഒരു വിജയി മാത്രം ഉണ്ടാവുകയെന്നത് നിര്‍ഭാഗ്യമാണ്. ഞങ്ങള്‍ തമ്മില്‍ ഇനിയും ഇത്തരം പോരാട്ടങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ഏറെ പൊരുതി കളിച്ച നദാലിന് അവസാന സെറ്റുകളില്‍ ജൊകോവിക്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.