For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരാണ് മികച്ചത്? നദാലോ, ഫെഡററോ?

സ്വിറ്റ്‌സര്‍ലാന്‍ഡ് താരം റോജര്‍ ഫെഡററോ സ്‌പെയിന്‍ താരം റാഫേല്‍ നദാലോ? ആരാണ് ഏറ്റവും മികച്ച താരം? ടെന്നിസ് പ്രേമികളുടെ മനസ്സില്‍ കഴിഞ്ഞ കുറെ കാലങ്ങളായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ചോദ്യമാണിത്.

ആക്രമണോത്സുകതയാണ് റോജര്‍ ഫെഡററുടെ പ്രത്യേകതയെങ്കില്‍ ചടുലമായ നീക്കമാണ് നദാലിനെ വ്യത്യസ്തനാക്കുന്നത്. ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ കണക്കു നോക്കുകയാണെങ്കില്‍ റോജര്‍ ഫെഡററാണ് മുന്നില്‍. 17 കിരീടങ്ങള്‍ സ്വിസ് താരത്തിന്റെ പേരിലായുണ്ട്. യുഎസ് ഓപണ്‍ നേടിയതോടെ നദാല്‍ സ്വന്തമാക്കിയത് കരിയറിലെ 13ാം കിരീടമാണ്.

Federar-Nadal

എന്നാല്‍ ഇരുതാരങ്ങളും നേര്‍ക്കുനേരെത്തുമ്പോള്‍ മികവ് നദാലിനാണ്. 31 മത്സരങ്ങളില്‍ 21 എണ്ണത്തിലും നദാല്‍ വിജയിച്ചു. 20 ഫൈനല്‍ മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 14 എണ്ണത്തില്‍ വിജയം നദാലിനൊപ്പമായിരുന്നു. ഗ്രാന്‍സ്ലാം മാത്രം പരിഗണിക്കുകയാണെങ്കില്‍ സ്‌കോര്‍ 8-2 എന്ന നിലയില്‍ നദാലിന് അനുകൂലമാണ്.

ആസ്‌ത്രേലിയന്‍ ഓപണില്‍ 2-0നും ഫ്രഞ്ച് ഓപണില്‍ 5-0നും നദാല്‍ വിജയിച്ചിട്ടുണ്ട്. വിംബിള്‍ഡണില്‍ ഇരുവരും 2-1 എന്ന സ്‌കോറില്‍ ഫെഡറര്‍ക്കു പിന്നിലാണ്. കളിമണ്‍ ക്വാര്‍ട്ടിലാണ് നദാലിന് കൂടുതല്‍ മിടുക്ക്. 15 മത്സരങ്ങളില്‍ ഇരുവരും മുഖാമുഖമെത്തിയപ്പോള്‍ 13എണ്ണത്തിലും ഇടംകൈയനായ നദാല്‍ ജയിച്ചു കയറി.

അതേ സമയം വേഗതയേറിയ ക്വാര്‍ട്ടുകളില്‍ ഫെഡറര്‍ക്കാണ് മികവ്. ഇതുവരെയുള്ള പ്രകടനം വെച്ചുനോക്കുമ്പോള്‍ ഫെഡറര്‍ക്കാണ് മുന്‍തൂക്കം. പക്ഷേ, യുഎസ് ഓപണിലെ നദാലിന്റെ കുതിപ്പ് അവിസ്മരണീയമാണ്. നൊവാക് ജൊകോവിക്കിനെ മുട്ടുകുത്തിച്ച പ്രകടനം തുടരുകയാണെങ്കില്‍ ഫെഡററിന്റെ റെക്കോഡുകള്‍ പഴങ്കഥയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇരുതാരങ്ങളും എട്ട് ഗ്രാന്‍സ്ലാം ഫൈനലുകളില്‍ ഏറ്റുമുട്ടിയത് തന്നെ റെക്കോഡാണ്. ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ നാലു തവണ ഇരുവരും മുഖാമുഖം വന്നിട്ടുണ്ട്. എടിപി ടൂറില്‍ ഇരുവരും 20 ഫൈനല്‍ മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇരുവരും തമ്മിലുള്ള ഒരു സാമ്യമെന്താണെന്നറിയുമോ? ഈ പ്രശസ്ത സിംഗിള്‍ താരങ്ങള്‍ പലരുമായി ചേര്‍ന്ന് ഡബിള്‍സ് കളിച്ചിട്ടുണ്ട്. എട്ടു കിരീടങ്ങളാണ് ഇരുവരുടെയും പേരിലുള്ളത്.

ഇതുവരെയുള്ള കണക്കുകള്‍ സ്വിസ് താരത്തിന് അനുകൂലമാണെങ്കിലും നദാലിന് ഇനിയും കിരീടങ്ങള്‍ നേടാന്‍ കഴിയുമെന്ന് തെളിയിച്ചത് ഒരു വിലയിരുത്തല്‍ അസാധ്യമാക്കുന്നു. ഫെഡററാണെങ്കില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ ഏറ്റുവാങ്ങുന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

Story first published: Tuesday, September 10, 2013, 21:49 [IST]
Other articles published on Sep 10, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+