For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഓപണ്‍: നദാല്‍-ജോകോവിക് ഫൈനല്‍

Serena
ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ വീണ്ടും റാഫേല്‍ നദാല്‍-നൊവാക് ജോകോവിക് ഫൈനല്‍ പോരാട്ടം. രണ്ടാം സീഡായ സ്‌പെയിന്‍ താരം സെമിഫൈനലില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയാണ് കീഴടക്കിയത്. സ്‌കോര്‍: 6-2, 3-6, 6-2.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ റാഫേല്‍ നദാല്‍ ജോകോവിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ സെര്‍ബിയന്‍ താരം മികച്ച ഫോമിലാണെന്നതിന് ഏറ്റവും നല്ല തെളിവാണ് സെമിഫൈനലില്‍ മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡററെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയത്.കൂടാതെ ഈ വര്‍ഷം വിംബിള്‍ഡണ്‍ അടക്കം അഞ്ചു പ്രമുഖ ടൂര്‍ണമെന്റുകളില്‍ നദാലിനെ മുട്ടുകുത്തിച്ചാണ് ജോകോവിക് ലോക ഒന്നാം നമ്പര്‍ സ്ഥാനം പിടിച്ചെടുത്തത്.

കരോലിന വോസ്‌നിയാക്കിയെ അട്ടിമറിച്ച് സെറീന വില്യംസ് ഫൈനലിലെത്തി. ഈ വര്‍ഷം വെറും അഞ്ചു ടൂര്‍ണമെന്റുകള്‍ മാത്രം കളിച്ചിട്ടുള്ള അമേരിക്കന്‍ താരം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സെറീന മൂന്ന് യുഎസ് ഓപണ്‍ കിരീടമടക്കം 13 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്റ്റോസര്‍-കെര്‍ബര്‍ മല്‍സരത്തിലെ വിജയിയാണ് ഫൈനലില്‍ സെറീനയുടെ എതിരാളി. ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഖുറേഷി സംഖ്യം സെമിയില്‍ തോറ്റു.

Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+