
നിലവിലുള്ള ജേതാവും ലോക ഒന്നാം നമ്പര്‍ താരവുമായ നോവാക് ജൊകോവിക് പുരുഷവിഭാഗത്തിലും ഡെന്മാര്‍ക്കിലെ കരോലിന്‍ വോസ്‌നിയാക് വനിതാ വിഭാഗത്തിലും ടോപ്‌സീഡുകളാണ്. കിം ക്ലിസ്‌റ്റേഴ്‌സാണ് നിലവിലുള്ള വനിതാ വിഭാഗം ചാംപ്യന്‍.
ടോപ് സീഡ് വോസ്‌നിയാക്കിയുടെ എതിരാളി 107ാം റാങ്കുകാരിയായ അനസ്‌തേസ്യ റോഡിയോനോവയാണ്. കിം ക്ലിസ്‌റ്റേഴ്‌സിന്റെ എതിരാളി യോഗ്യതാറൗണ്ടിലൂടെയെത്തിയ താരമാണ്. ഓസ്ട്രിയന്‍ താരമായ തമിരാ പസാക്കാണ് രണ്ടാം സീഡ് പെട്രോ ക്വിതോവയുടെ എതിരാളി. മുന്‍ ചാംപ്യനും നാലാം സീഡുമായ മരിയ ഷറപ്പോവ അര്‍ജന്റീനയില്‍ നിന്നുള്ള 67ാം റാങ്കുകാരി ജിസെലോ ഡുല്‍കോയുമായി മാറ്റുരയ്ക്കും.