ഷറപ്പോവ പേരുമാറ്റി, ഇനി മരിയ ഷുഗര്‍പോവ
ടെന്നീസിലെ ഗ്ലാമര്‍ താരം മരിയ ഷറപ്പോവ പേര് മാറ്റുന്നു. യു എസ് ഓപ്പണില്‍ മരിയ ഷുഗര്‍പോവ എന്നാക്കിത്തരണം തന്റെ പേര് എന്നാവശ്യപ്പെട്ട് താരം അപേക്ഷ കൊടുത്തിരിക്കുകയാണ്.
പുതിയ സ്വീറ്റ് ബ്രാന്‍ഡിന്റെ പ്രൊമോഷന് വേണ്ടിയാണ് ഷറപ്പോവ പേരുമാറ്റാന്‍ ഒരുങ്ങുന്നത്. യു എസ് ഓപ്പണ്‍ കഴിയുന്നതോടെ പഴയ ഷറപ്പോവയിലേക്ക് ചേക്കേറാനാണ് താരത്തിന്റെ തീരുമാനം.
പേരുമാറ്റത്തിലൂടെ പരസ്യവും, ബ്രാന്‍ഡിന് കൂടുതല്‍ ശ്രദ്ധയും കിട്ടും എന്നാണ് റഷ്യക്കാരിയായ ഗ്ലാമര്‍ താരത്തിന്റെ കണക്കുകൂട്ടലുകള്‍.

മരിയ ഷറപ്പോവ
മരിയ യുര്യേവ്‌ന ഷറപ്പോവ എന്നാണ് ഈ റഷ്യന്‍ ടെന്നീസ് താരത്തിന്റെ മുഴുവന്‍ പേര്

ഷറപ്പറവ
ആരാധകര്‍ സ്‌നേഹത്തോടെ മരിയയെ വിളിക്കുന്നത് ഷറപ്പറവ എന്നാണ്

ഷുഗര്‍പോവ
പുതിയ സ്വീറ്റ് ബ്രാന്‍ഡിന്റെ പ്രൊമോഷന് വേണ്ടി പേര് ഷുഗര്‍പോവ എന്ന് തിരുത്താനാണ് താരത്തിന്റെ തീരുമാനം.

പ്രൊമോഷന്
ഷുഗര്‍പോവ പേരുമാറ്റത്തിലൂടെ പരസ്യവും, ബ്രാന്‍ഡിന് ശ്രദ്ധയും കിട്ടും പ്രതീക്ഷയിലാണ് താരം.

യു എസ് ഓപ്പണ്‍
യു എസ് ഓപ്പണ്‍ കഴിയുന്നതോടെ പഴയ ഷറപ്പോവയിലേക്ക് മരിയ പേരുമാറ്റിയെത്തും.

റാങ്കിംഗ്
നിലവിലെ ലോക മൂന്നാം നമ്പര്‍ താരമാണ് റഷ്യയുടെ മരിയ ഷറപ്പോവ

മുന്‍ ഒന്നാം നമ്പര്‍
നേരത്തെ ലോക ഒന്നാം നമ്പറായിരുന്നു ഷറപ്പോവ.

മധുരപ്പതിനേഴ്
2004ല്‍ പതിനേഴാമത്തെ വയസ്സിലാണ് സെറീന വില്യംസിനെ തോല്‍പിച്ച് ഷറപ്പോവ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കയറ്റിറക്കങ്ങള്‍
ഫോമും ഫോമില്ലായ്മയുമായി ഏറെ കയറ്റിറക്കങ്ങള്‍ കണ്ട കരിയറാണ് ഷറപ്പോവയുടേത്.

ഗ്ലാമര്‍ ഗേള്‍
കളിക്കളത്തിനകത്തും പുറത്തും ആരാധകര്‍ ഏറെയുണ്ട് ഷറപ്പോവ എന്ന ഗ്ലാമര്‍ താരത്തിന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications