Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷറപ്പോവ മിന്നുകെട്ടിനൊരുങ്ങുന്നു

Maria Sharapova
വാഷിങ്ടണ്‍: ടെന്നീസ് ലോകത്തെ ഗ്ലാമര്‍ റാണി ഷറപ്പോവ മിന്നുകെട്ടിനൊരുങ്ങുന്നു. ലോസ് ആഞ്ചലസ് ബാസ്‌ക്കറ്റ് ബോള്‍ താരവും കാമുകനുമായ സ്ലോവേനിയ സ്വദേശി സാഷാ വുജാസിക് ആണ് ഷറപ്പോവയുടെ പ്രതിശ്രുതവരന്‍.

ഒരു വര്‍ഷം മുമ്പ് കണ്ടു മുട്ടിയ ഇരുവരുടെയും വിവാഹനിശ്ചയം ഇക്കഴിഞ്ഞ ചൊവ്വാഴ്ച സാഷയുടെ മാന്‍ഹാട്ടനിലെ വസതിയില്‍ വച്ച് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോക ടെന്നീസിലെ മുന്‍നിര താരമായി തുടര്‍ന്നപ്പോഴും റഷ്യന്‍ താരത്തിന്റെ ഗ്ലാമറായിരുന്നു പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.

സുഹൃത്തിന്റെ കടയില്‍ വച്ച് ഷറപ്പോവയും, വുജാസികും ആദ്യമായി കണ്ടുമുട്ടിയ ദിനത്തിന്റെ വാര്‍ഷികത്തിലാണ് ഇവരുടെ മോതിരമാറ്റം നടന്നത്. അതേ സമയം വിവാഹ തീയതി നിശ്ചയിട്ടില്ലെന്ന് വുജാസിക് അറിയിച്ചു.

Story first published: Wednesday, December 7, 2011, 14:38 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+