Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭൂപതി-ബൊപ്പണ്ണ സഖ്യം വേര്‍പിരിയുന്നു

Bopanna and Bhupathi
ലണ്ടന്‍: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഇന്ത്യന്‍ ടെന്നിസിലെ പുരുഷ സഖ്യമായ മഹേഷ്‌ ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും വേര്‍ പിരിയുന്നു എന്ന്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ എടിപി ടൂറിലെ ഫൈനലിലാണ്‌ ഈ സംഖ്യം അവസാനമായി മത്സരിച്ചത്‌.

ഈ മത്സരത്തില്‍ ഭൂപതി - ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇരുവരും വേര്‍പിരിയാന്‍ തീരുമാനമായത്‌ എന്നാണ്‌ സൂചന. അടുത്ത സീസണില്‍ ഇരുവര്‍ക്കും പുതിയ പങ്കാളികളാവും ഉണ്ടാവുക.

നാല്‌ തവണ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളുടെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ മത്സരിച്ചിട്ടുണ്ട്‌ രാജീവ്‌ റാം. അമേരിക്കയുടെ തന്നെ സ്‌കോട്ട്‌ ലിപ്‌സി ആയിരുന്നു ഈ നാല്‌ കളികളിലും രാജീവിന്റെ പങ്കാളി.

അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ വംശജനായ യുഎസ്‌ ടെന്നിസ്‌ താരം രാജീവ്‌ റാം ആയിരിക്കും ബൊപ്പണ്ണയുടെ പങ്കാളി. ഇതുവെ രാജീവ്‌ റാമിന്റെ പുരുഷ ഡബിള്‍സ്‌ പങ്കാളി സെര്‍ബിയയുടെ നെനാദ്‌ സിമോണിച്ചായിരുന്നു.

കനേഡിയന്‍ താരമായ ഡാനിയേല്‍ നെസ്‌റ്റര്‍ ആയിരിക്കും പുതിയ സീസണില്‍ ഭൂപതിയുടെ പങ്കാളി എന്നൊരു ശ്രുതി ഉണ്ടെങ്കിലും ഇക്കാര്യം ഉറപ്പായിട്ടില്ല.

കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ ഭൂപതി, ബൊപ്പണ്ണയ്‌ക്കൊപ്പമേ കളിക്കൂ എന്ന്‌ വാശി പിടിച്ചതിനെ തുടര്‍ന്ന്‌ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ്‌ ഇന്ത്യന്‍ ടെന്നിസ്‌ ലോകം സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നത്‌.

Story first published: Tuesday, November 13, 2012, 15:46 [IST]
Other articles published on Nov 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+