ഫെഡറര്‍ രണ്ടാം റാങ്കിനരികെ

സെര്‍ബിയന്‍ താരം യാങ്കോ ടിപ്‌സെര്‍വിക്കിനെതിരേ 6-2. 6-3 എന്ന സ്‌കോറില്‍ വിജയം കണ്ടാണ് ഫെഡറര്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സെമിയില്‍ അര്‍ജന്റീനയില്‍ നിന്നുള്ള യുവാന്‍ ഡെ പോര്‍ട്ടോയെ 7-6, 7-6നാണ് ബെര്‍ഡിക് കീഴടക്കിയത്.
ഇപ്പോള്‍ നൊവാക് ജൊകോവികിനു പിറകിലായി രണ്ടാം സ്ഥാനത്തുള്ള സ്‌പെയിന്‍ താരം റാഫേല്‍ നദാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
ഫെഡറര്‍ക്കെതിരേ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ടൂര്‍ണമെന്റില്‍ ഒട്ടേറെ പ്രമുഖ താരങ്ങളെ തോല്‍പ്പിക്കാന്‍ സാധിച്ചെങ്കിലും ഫെഡറര്‍ക്കെതിരേ തിളങ്ങാനാവാതെ പോയത് നിരാശപ്പെടുത്തി-മത്സരശേഷം ടിപ്‌സെര്‍വിക് പറഞ്ഞു.
കടുത്ത മത്സരത്തിനൊടുവിലാണ് ബെര്‍ഡിക് ജയിച്ചത്. തീപാറുന്ന പോരാട്ടം തന്നെ നടക്കുമെന്നുറപ്പായിരുന്നു. പക്ഷേ, വിജയിക്കുമെന്ന ആത്മവിശ്വാസം രക്ഷിച്ചു. നിലവില്‍ ഫോം ഏറെ സന്തോഷിപ്പിക്കുന്നു-ഫെഡററുടെ ഫൈനലിലെ എതിരാളി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications