കാമുകരെ നിരാശരാക്കി സാനിയയുടെ വിവാഹനിശ്ചയം
ഹൈദരാബാദ്: കാമുക ഹൃദയങ്ങളില്‍ നിരാശ പടര്‍ത്തി ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമര്‍ റാണി സാനിയ മിര്‍സയുടെ വിവാഹ നിശ്ചയം വെള്ളിയാഴ്‌ച നടക്കും. ബാല്യകാല സുഹൃത്തായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് സെരാബ് മിര്‍സയാണ് വരന്‍. ചെറുപ്പത്തിലേ പരസ്‌പരം അറിയാമായിരുന്നെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നില്ലെന്നും വീട്ടുകാര്‍ പരസ്‌പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. കുടുംബപരമായി ബേക്കറി ബിസിനസ്സുകാരാണ് സൊറാബ് മിര്‍സയുടെ കുടുംബം.
വിവാഹ നിശ്ചയം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ സാനിയയെ തേടി മറ്റൊരു കാമുകന്‍ താരത്തിന്റെ വീട്ടിലെത്തിയെത്തിയിരുന്നു. സാനിയയുമായി പ്രണയത്തിലാണെന്നും അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശി അരവിന്ദ് സിങ് യാദവ് എന്ന ഇരുപതുകാരനാണ് വ്യാഴാഴ്‌ച ബഞ്ചാര ഹില്‍സിലെ സാനിയയുടെ വീടിനുമുന്നിലെത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്‌തു.
മലപ്പുറം സ്വദേശിയായ അഷറഫ് സാനിയയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനു പിന്നാലെ പുതിയ 'കാമുക'നുമെത്തിയതോടെ വിവാഹ നിശ്ചയച്ചടങ്ങുകള്‍ സ്വകാര്യമാക്കാനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് മുഹമ്മദ് അസ്‌ഹറുദ്ദിന്‍ എം.പി., സിനിമാതാരങ്ങളായ ചിരഞ്‌ജീവി, നാഗാര്‍ജുന്‍, വെങ്കിടേശ് തുടങ്ങിയവരും നൈസാം രാജകുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.
ബുധനാഴ്‌ച അറസ്റ്റിലായ അഷറഫ് ജയിലിലാണ്. പോലീസ് അറസ്‌റ്റു ചെയ്‌തതോടെ യാദവ് കാമുകനാണെന്ന വാദത്തില്‍ നിന്നും ആരാധകനാണെന്ന തരത്തിലേക്ക് സ്വരം മാറ്റിയിട്ടുണ്ട്. അവരെ കാണാന്‍ ആഗ്രഹിച്ചാണ് വീട്ടിലെത്തിയതെന്നും യാദവ് പറയുന്നു. രണ്ട് കാമുകന്‍മാരും സാനിയയോട് നേരില്‍ക്കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
താജ് കൃഷ്‌ണ ഹോട്ടലിലാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടക്കുക. തങ്ങള്‍ക്കിപ്പോഴും ഭീഷണി നിറഞ്ഞ ഫോണ്‍കോളുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് സാനിയയുടെ അച്ഛന്‍ ഇമ്രാന്‍ മിര്‍സ പറഞ്ഞു. ഇനിയും കാമുകന്‍മാരും ആരാധാകരും രംഗത്തെത്താനുള്ള സാധ്യത കണക്കിലെടുത്ത് ചടങ്ങുകള്‍ക്ക് വന്‍സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications