Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയക്കൊപ്പം ആരു കളിക്കും?

Sania Mirza
ദില്ലി: ലണ്ടന്‍ ഒളിംപിക്‌സില്‍ സാനിയാ മിര്‍സയ്‌ക്കൊപ്പം വനിതാ വിഭാഗം ഡബിള്‍സില്‍ ആരാണ് കളത്തിലിറങ്ങുക? കഴിഞ്ഞ കുറെ ദിവസമായി ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷനെ വട്ടം കറക്കുന്ന ചോദ്യമാണിത്.

ഇപ്പോള്‍ നാലുപേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തുവെച്ചിട്ടുണ്ട്. കൈറ ഷ്‌റോഫ്, ഷര്‍മദ ബാലു, റിതുജാ ബോസ്‌ലെ, പ്രേരണ ഭാംബ്രി. ഇതില്‍ ഒരാളെ തെരഞ്ഞെടുക്കും. ഇക്കാര്യത്തില്‍ സാനിയയുടെ അഭിപ്രായം കൂടി പരിഗണിക്കും-എഐടിഎ സെക്രട്ടറി ജനറല്‍ അനില്‍ ഖന്ന അറിയിച്ചു.

ഗെയിംസിന് നേരിട്ട് ക്വാളിഫൈ ചെയ്യാനുള്ള അവസാന ദിവസമായ ജൂണ്‍ 11നുശേഷം മാത്രമേ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുകയുള്ളൂ. ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ കളിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മിക്‌സഡ് ഡബിള്‍സില്‍ സാനിയ മൂന്നു പേര്‍ക്കൊപ്പം കളിച്ചും നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.

Story first published: Sunday, March 25, 2012, 11:57 [IST]
Other articles published on Mar 25, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+