ലണ്ടന്‍ ഒളിംപിക്സില്‍ പങ്കെടുക്കാവുന്ന ഒരവസ്ഥയിലല്ല ഞാന്‍. അതുകൊണ്ട് തന്നെ ഒളിംപിക്സിനുള്ള സ്പെയിന് ടീമില്‍ ഞാനുണ്ടാവില്ല-ലോകമൂന്നാം റാങ്കുകാരനായ നദാല്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
എന്നാല്‍ എന്തുകൊണ്ടാണ് പിന്‍വാങ്ങുന്നതെന്ന് നദാല്‍ വ്യക്തമാക്കിയിട്ടില്ല. ഇടതുകാലിലെ പരിക്കുമൂലം ജൂലായ് നാലിനു നടക്കേണ്ടിയിരുന്ന ഒരു ചാരിറ്റി മത്സരത്തില്‍ നിന്നും ഈ സൂപ്പര്‍താരം പിന്‍വാങ്ങിയിരുന്നു.
നൂറാം റാങ്കുകാരനായ ലുകാസ് റോസോളിനോട് തോറ്റ് വിംബിള്‍ഡണിന്റെ രണ്ടാം റൗണ്ടില്‍ നിന്നുപുറത്തായതിനു ശേഷം നദാല്‍ മത്സരത്തിനിറങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഞാന്‍ ടീമിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. രാജ്യത്തെ കുറിച്ചും. അത്തരമൊരു സാഹചര്യത്തില്‍ മികച്ച ഫോമിലുള്ള സഹതാരങ്ങള്‍ അവസരം നല്‍കുകയാണ് നല്ലത്-പരിക്കാണ് കാരണമെന്ന് നദാല്‍ പരോക്ഷമായി സൂചിപ്പിച്ചു.
ബെയ്ജിങ് ഒളിംപിക്സ് സിംഗിള്‍സില്‍ സ്വര്‍ണം നേടിയ നദാല്‍ തന്നെയായിരുന്നു ദേശീയ ടീമിനെ നയിച്ചതും. തീര്‍ത്തും നിരാശാജനകമായ തീരുമാനമാണ്. ഒളിംപിക്സില്‍ കളിയ്ക്കുകയെന്നത് ഏതൊരു താരത്തെ പോലെ എന്റെയും സ്വപ്നമാണ്. ഇത്തരമൊരു തീരുമാനം എത്രയോ വേദനയോടെയാണ് എടുത്തത്.
പാരിസ് കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ പുതിയ ചരിത്രമെഴുതിയിരുന്നു. ഏഴു ഫ്രഞ്ച് ഓപണ്‍ കിരീടം സ്വന്തമാക്കിയ ഏകതാരമാണ് നദാല്‍.