Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡറര്‍ വീണു;മുറേയുടേത്‌ മധുരമായ പ്രതികാരം

Andy Murray
ലണ്ടന്‍: വിംബിള്‍ഡണില്‍ നിന്നും റോജര്‍ ഫെഡററില്‍ നിന്നേറ്റ പരാജയത്തിന്‌ സ്വന്തം മണ്ണില്‍ നിന്നും തന്നെ ആന്‍ഡി മുറേ മധുരമായി പ്രതികാരം വീട്ടി. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ സാധിക്കാത്തത്‌ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ നേടിയിരിക്കുകയാണ്‌ മുറേ.

ടെന്നിസ്‌ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡററെ പരാജയപ്പെടുത്തി സ്വര്‍ണ്ണ മെഡല്‍ നേടിയിരിക്കുകയാണ്‌ ആന്‍ഡി മുറേ. 6-2, 6-1, 6-4നാണ്‌ മുറേ ഫെഡററെ തോല്‍പിച്ചിരിക്കുന്നത്‌. ഈ നേട്ടം എന്നും മുറേയുടെ കരിയറില്‍ ഒരു പൊന്‍തൂവലായിരിക്കും.

ഇതിനു മുമ്പ്‌ ഫെഡററോട്‌ ഏറ്റു മുട്ടിയപ്പോഴെല്ലാം പരാജയം ആയിരുന്നു മുറേയുടെ വിധി. സ്ഥിരമായി ഫെഡറര്‍ക്കു മുന്നില്‍ കീഴടങ്ങുന്നു എന്ന ചീത്തപ്പേര്‌ ഏറ്റവും നല്ല രീതിയില്‍ തന്നെ തന്റെ തലയില്‍ നിന്നും ഒഴിവാക്കാന്‍ ഒളിംപിക്‌സ്‌ മെഡല്‍ നേട്ടത്തോടെ മുറേയ്‌ക്ക്‌ കഴിഞ്ഞു.

17 ഗ്ലാന്‍സ്ലാം കിരീടങ്ങള്‍ നേടിയ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഒളിംപിക്‌സ്‌ മത്സരത്തില്‍ തന്റെ ആരാധകരെ നിരാശപ്പെടുത്തി. തന്റെ യഥാര്‍ത്ഥ ഫോം പുറത്തെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞതേയില്ല.

1908നു ശേഷം ഒളിംപിക്‌സ്‌ സ്വര്‍ണ്ണം നേടുന്ന ആദ്യ ബ്രിട്ടിഷ്‌ താരം എന്ന ബഹുമതിയാണ്‌ ഈ വിജയത്തോടെ മുറേ നേടിയിരിക്കുന്നത്‌. ജോസിയ റിച്ചിയാണ്‌ 1908ല്‍ ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ വാങ്ങിയത്‌. ചാള്‍സ്‌ ഡിക്‌സണ്‍ 1920ല്‍ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയതിനു ശേഷം ടെന്നിസ്‌ സിംഗിള്‍സില്‍ മെഡല്‍ നേടാന്‍ ബ്രിട്ടന്‌ കഴിഞ്ഞിരുന്നില്ല.

ലണ്ടന്‍: വിംബിള്‍ഡണില്‍ നിന്നും റോജര്‍ ഫെഡററില്‍ നിന്നേറ്റ പരാജയത്തിന്‌ സ്വന്തം മണ്ണില്‍ നിന്നും തന്നെ ആന്‍ഡി മുറേ മധുരമായി പ്രതികാരം വീട്ടി. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ സാധിക്കാത്തത്‌ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ നേടിയിരിക്കുകയാണ്‌ മുറേ.

ടെന്നിസ്‌ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡററെ പരാജയപ്പെടുത്തി സ്വര്‍ണ്ണ മെഡല്‍ നേടിയിരിക്കുകയാണ്‌ ആന്‍ഡി മുറേ. 6-2, 6-1, 6-4നാണ്‌ മുറേ ഫെഡററെ തോല്‍പിച്ചിരിക്കുന്നത്‌. ഈ നേട്ടം എന്നും മുറേയുടെ കരിയറില്‍ ഒരു പൊന്‍തൂവലായിരിക്കും.

ഇതിനു മുമ്പ്‌ ഫെഡററോട്‌ ഏറ്റു മുട്ടിയപ്പോഴെല്ലാം പരാജയം ആയിരുന്നു മുറേയുടെ വിധി. സ്ഥിരമായി ഫെഡറര്‍ക്കു മുന്നില്‍ കീഴടങ്ങുന്നു എന്ന ചീത്തപ്പേര്‌ ഏറ്റവും നല്ല രീതിയില്‍ തന്നെ തന്റെ തലയില്‍ നിന്നും ഒഴിവാക്കാന്‍ ഒളിംപിക്‌സ്‌ മെഡല്‍ നേട്ടത്തോടെ മുറേയ്‌ക്ക്‌ കഴിഞ്ഞു.

Story first published: Monday, August 6, 2012, 13:55 [IST]
Other articles published on Aug 6, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+