വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേസ്‌-വിഷ്‌ണു,ഭൂപതി-ബൊപ്പണ്ണ സഖ്യം മുന്നോട്ട്‌

By Shabnam Aarif
Paes, Bhupathi, Vishnu and Boppanna
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സില്‍ ടെന്നിസില്‍ പുരുഷ ഡബിള്‍സില്‍ മഹേഷ്‌ ഭുപതി - രോഹന്‍ ബൊപ്പണ്ണ സഖ്യവും ലിയാര്‍ പേസ്‌ - വിഷ്‌ണു വര്‍ദ്ധന്‍ സഖ്യവും മുന്നോട്ട്‌. ഇരു ടീമുകളും രണ്ടാം റൗണ്ടില്‍ പ്രവേശിച്ച്‌ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്‌.

ബലാറസിന്റെ മാക്‌സ്‌ മിര്‍നി - അലക്‌സാണ്ടര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ ഭൂപതി - ബൊപ്പണ്ണ സഖ്യം രണ്ടാം റണ്ടൗില്‍ കടന്നത്‌. സ്‌കോര്‍ 7-6, 6-7, 8-6 ആണ്‌.

ഇഞ്ചോടിഞ്ച്‌ പോരാടിയാണ്‌ ഭൂപതിയും ബൊപ്പണ്ണയും രണ്ടാം റൗണ്ടിലെത്തിയത്‌. അടുത്ത റൗണ്ടില്‍ ഈ ഇന്ത്യന്‍ സഖ്യം മത്സരിക്കുന്നത്‌ റിച്ചാര്‍ഡ്‌ ഗാസ്‌ക്വറ്റ്‌ - ജൂലിയന്‍ ബെനറ്റൊ സഖ്യത്തോടാണ്‌.

ഹോളിന്റെ റോബിന്‍ ഹസെ - ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ പേസ്‌ - വിഷ്‌ണു സഖ്യം രണ്ടാം റൗണ്ടിലെത്തിയത്‌. സ്‌കോര്‍ 7-6, 4-6, 6-2.

അതേ സമയം സിംഗിള്‍സില്‍ വിഷ്‌ണു വര്‍ദ്ധന്‍ പരാജയപ്പെട്ടു. ലോക റാങ്കിങ്ങില്‍ 304ാം സ്ഥാനത്തുള്ള വിഷ്‌ണു 77ാം റാങ്കുകാരനായ സ്ലൊവാക്യയുടെ ബ്ലാസിനു മുന്നിലാണ്‌ അടിയറവ്‌ പറഞ്ഞത്‌. സോംദേവ്‌ വര്‍മനും സിംഗിള്‍സില്‍ പരാജയപ്പെട്ടു.

Story first published: Tuesday, July 31, 2012, 12:34 [IST]
Other articles published on Jul 31, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X