Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭൂപതി-ബൊപ്പണ്ണ പുറത്ത്‌;ദേവേന്ദ്രോ മുന്നോട്ട്‌

Bopanna and Bhupathi
ലണ്ടന്‍: ടെന്നിസ്‌ പുരുഷ ഡബിള്‍സ്‌ മത്സരത്തില്‍ നിന്നും മഹേഷ്‌ ഭൂപതി - രോഹന്‍ ബൊപ്പണ്ണ സഖ്യം പുറത്തായി. ഫ്രാന്‍സിന്റെ റിച്ചാര്‍ഡ്‌ ഗാസ്‌ക്വറ്റ്‌ - ജൂലിയന്‍ ബെന്നെറ്റോ സഖ്യത്തോട്‌ പരാജയപ്പെട്ടാണ്‌ ഇന്ത്യന്‍ സഖ്യം പുറത്തായത്‌.

ഒന്നാം റൗണ്ടില്‍ ഭൂപതി - ബൊപ്പണ്ണ സഖ്യം വിജയിച്ച്‌ രണ്ടാം റൗണ്ടില്‍ കടന്നത്‌ ഇന്ത്യക്ക്‌ പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍ 6-3, 6-4 എന്ന സ്‌കോറിന്‌ രണ്ടാം റൗണ്ടില്‍ പുറത്താവുകയായിരുന്നു ഈ സഖ്യം. രണ്ടാം റൗണ്ടിലെത്തിയ പേസ്‌ - വിഷ്‌ണു സഖ്യത്തിന്റെ മത്സരം നടക്കാനിരിക്കുന്നേയുള്ളൂ.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ്‌ ഭൂപതി - ബൊപ്പണ്ണ സഖ്യം ഒളിംപിക്‌സില്‍ കളിക്കാനെത്തിയത്‌. ഇരുവരും ലിയാണ്ടര്‍ പേസിനൊപ്പം കളിക്കില്ല എന്നു പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ പേസ്‌ ജൂനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കില്ല എന്ന്‌ പ്രഖ്യാപിച്ചത്‌ പ്രതിസന്ധിക്ക്‌ കാരണമായിരുന്നു.

അതേസമയം ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പി കശ്യപ്‌ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്‌. അതുപോലെ പുരുഷ ബോക്‌സിങ്ങില്‍ ലൈറ്റ്‌ഫ്‌ളൈ വിഭാഗത്തില്‍ ദേവേന്ദ്രോ സിങ്‌ ഫ്രീ ക്വാര്‍ട്ടറില്‍ കടന്നു.

ഹോണ്ടുറാസിന്റെ ബേറോണ്‍ മോലിനയെയാണ്‌ ദേവേന്ദ്രോ പരാജയപ്പെടുത്തിയത്‌. ബാഡ്‌മിന്റണ്‍ വനിതാ ഡബിള്‍സില്‍ ജ്വാല - അശ്വിനി സഖ്യം ഗ്രൂപ്പ്‌ റൗണ്ടിലെ അവസാന മത്സരത്തില്‍ ജയിച്ചുവെങ്കിലും പ്രീ ക്വാര്‍ട്ടറിലേക്ക്‌ കടക്കാനായെങ്കിലും.

Story first published: Wednesday, August 1, 2012, 12:32 [IST]
Other articles published on Aug 1, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+