Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സില്‍ കളിക്കില്ലെന്ന്‌ പേസിന്റെ ഭീഷണി

Leander Paes
ദില്ലി: ഒളിമ്പിക്‌സില്‍ നിന്നും പിന്‍മാറുമെന്ന്‌ ലിയാണ്ടര്‍ പേസിന്റെ ഭീഷണി. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ പിറകിലുള്ളവര്‍ക്കൊപ്പം കളിക്കാന്‍ താല്‍പര്യം ഇല്ല എന്നാണ്‌ പേസ്‌ ഇന്ത്യന്‍ ടെന്നീസ്‌ അസോസിയേഷനെ അറിയിച്ചിരിക്കുന്നത്‌.

മഹേഷ്‌ ഭൂപതിയും ബൊപ്പണ്ണയും പേസിനൊപ്പം ഒളിമ്പിക്‌സില്‍ കളിക്കാന്‍ താല്‍പര്യം ഇല്ല എന്നറിയിച്ച സാഹചര്യത്തില്‍ ജൂനിയര്‍ താരങ്ങളായ യൂകി ഭാംബ്രി, വിഷ്‌ണു വര്‍ധന്‍ എന്നിവരില്‍ ഒരാളെ പേസിനൊപ്പം കളിപ്പിക്കാന്‍ ഇന്ത്യന്‍ ടെന്നീസ്‌ അസോസിയേഷന്‍ ആലോചിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ്‌ ജൂനിയര്‍ താരങ്ങളെ തന്നോടൊപ്പം കളിപ്പിക്കാനുള്‌ല നീക്കം തന്നെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌ എന്നു കാണിച്ചാണ്‌ പേസ്‌ ടെന്നീസ്‌ അസോസിയേഷന്‌ കത്ത്‌ നല്‍കിയിരിക്കുന്നത്‌.

ഒളിമ്പിക്‌സിലേക്ക്‌ രണ്ട്‌ ടീമുകളെ അയക്കാമായിരുന്നിട്ടും ഭൂപതി - പേസ്‌ സഖ്യത്തെ മാത്രം അയക്കാനായിരുന്നു അസോസിയേഷന്റെ തീരുമാനം. എന്നാല്‍ പേസിനൊപ്പം കളിക്കാന്‍ തയ്യാറല്ല എന്ന്‌ ഭൂപതിയും ബൊപ്പണ്ണയും പ്രഖ്യാപിച്ചതോടെ അസോസിയേഷന്‍ വെട്ടിലായി.

പ്രതിസന്ധി പരിഹരിക്കാന്‍ ഒളിമ്പിക്‌സിന്‌ പുരുഷ ഡബിള്‍സില്‍ രണ്ട്‌ ടീമുകളെ തന്നെ അയക്കാം എന്നൊരു ആലോചന അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കെയാണ്‌ അസോസിയേഷനെ വീണ്ടും വെട്ടിലാക്കികൊണ്ട്‌ പേസിന്റെ പിന്‍മാറ്റ ഭീഷണി.

ഭൂപതിയോ, ബൊപ്പണ്ണയോ പങ്കാളിയായാല്‍ മാത്രമേ കളിക്കുകയുള്ളൂ എന്നും, ഇവരില്‍ ആരെങ്കിലും കൂടെ കളിക്കാനില്ലെങ്കില്‍ കളിയില്‍ നിന്നും പിന്‍മാറുകയേ വഴിയുള്ളൂ എന്നുമാണ്‌ പേസ്‌ ഇപ്പോള്‍ അസോസിയേഷനെ അറിയിച്ചിരിക്കുന്നത്‌.

ഏതായാലും ഇക്കാര്യം സംബന്ധിച്ച്‌ അന്തിമ തീരുമാനം വ്യാഴാഴ്‌ച ഉണ്ടായേ പറ്റൂ. കാരണം ഒളിമ്പിക്‌സ്‌ ടീം ഘടന സംബന്ധിച്ച്‌ രാജ്യാന്തര ടെന്നീസ്‌ ഫെഡറേഷനെ വിവരം അറിയിക്കേണ്ട സമയപരിധി വ്യാഴാഴ്‌ച അവസാനിക്കും. രണ്ടു മണിക്ക്‌ അസോസിയേഷന്‍ നടത്താനിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

Story first published: Monday, July 16, 2012, 15:08 [IST]
Other articles published on Jul 16, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+