റോം കിരീടം മരിയ ഷറപ്പോവയ്ക്ക്

ഫ്രഞ്ച് ഓപണിനു തൊട്ടുമുമ്പുള്ള ക്ലേ കോര്‍ട്ട് മത്സരത്തിന് ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. വല്ലാത്തൊരു മത്സരമായിരുന്നു. രണ്ടു പേരില്‍ ഒരാള്‍ക്ക് ജയിക്കണമായിരുന്നു-മത്സരശേഷം ഷറപ്പോവ പറഞ്ഞു.
ആദ്യ സെറ്റില്‍ ചൈനീസ് താരം മികച്ച പ്രതിരോധമാണ് തീര്‍ത്തത്. ചാംപ്യനെ നിഷ്പ്രഭമാക്കി സെറ്റ് പിടിച്ചെടുക്കുന്നതില്‍ ലി വിജയിച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ ലോകരണ്ടാം നമ്പര്‍ താരം ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്.
മൂന്നാം സെറ്റില്‍ 4-1ന് പിന്നിട്ടുനിന്നതിനുശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ ലി നാ ഷറപ്പോവയെ ടൈ ബ്രേക്കറില്‍ പിടിച്ചു. തുടര്‍ന്ന് മഴ കളി മുടക്കി.
ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ലിനാ ഷറപ്പോവയെ ശരിയ്ക്കും വെള്ളം കുടിപ്പിച്ചു. മഴയത്ത് ഫുട്‌ബോള്‍ കളിക്കുന്നതിന് സമാനമായ അവസ്ഥയിലായിരുന്നു ഞങ്ങള്‍. എന്തായാലും ഫ്രാന്‍സിലേക്ക് യാത്രതിരിക്കുന്നതിനു മുമ്പ് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഈ മത്സരം കൊണ്ട് സാധിച്ചു-റഷ്യന്‍ താരം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications