വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച്‌ ഓപണ്‍:സാറ മുന്നേറ്റം തുടരുന്നു

By Shabnam Aarif
Sara Errani
പാരീസ്‌: ഇറ്റാലിയന്‍ താരം സാറ എറാനിയുടെ ജൈത്രയാത്ര തുടരുന്നു. കരിയറില്‍ ആദ്യമായി ഫ്രഞ്ച്‌ ഓപണ്‍ ടെന്നീസില്‍ സെമി ഫൈന്‍ പ്രവേശനം നടത്തിയിരിക്കുകയാണ്‌ സാറ ഇത്തവണ.

ക്വാര്‍ട്ടര്‍ ഫൈനലില്‍ പത്താം സീഡായ ജര്‍മന്‍ താരം ആഞ്‌ജലിക്കെ കെര്‍ബറിനെ 6-3, 7-6 എന്ന സ്‌കോറിനാണ്‌ എറാനി പരാജയപ്പെടുത്തിയത്‌. ഫ്രഞ്ച്‌ ഓപണില്‍ മാത്രമല്ല സാറയുടെ കരിയറിലെ ആദ്യത്തെ ഗ്രാന്റ്‌ സ്ലാം സെമി ഫൈനല്‍ കൂടിയാണ്‌ ഇത്‌.

നിലവില്‍ ഇരുപത്തിയൊന്നാം സീഡ്‌ ആണ്‌ സാറ. ഇത്തവണ മുന്‍ ചാമ്പ്യന്‍മാരായ അന ഇവാനോവിച്ചിനെയും സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെയും പരാജയപ്പെടുത്തിയിട്ടുണ്ട്‌ സാറ.

2010ലെ ഫ്രഞ്ച്‌ ഓപണ്‍ റണ്ണര്‍ അപ്പായ സാമന്ത സ്‌ട്രോസുറുമായാണ്‌ സാറ സെമി ഫൈനലില്‍ മാറ്റുരക്കുക. ഇന്ത്യന്‍ താരങ്ങളായ മഹേഷ്‌ ഭൂപതി - സാനിയ മിര്‍സ സഖ്യവും മിക്‌സഡ്‌ ഡബിള്‍സില്‍ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്‌.

വെള്ളിയാഴ്‌ച നടക്കുന്ന പുരുഷ സിംഗിള്‍സ്‌ സെമിഫൈനലില്‍ റോജര്‍ ഫെഡററും നൊവാക്‌ ദ്യോക്കോവിച്ചും നേര്‍ക്കു നേര്‍ മത്സരിക്കും.

Story first published: Wednesday, June 6, 2012, 16:26 [IST]
Other articles published on Jun 6, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X