വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളിമണ്‍ കോര്‍ട്ടില്‍ ഭൂപതി-സാനിയ സഖ്യം നേടി

By Shabnam Aarif

പാരീസ്‌: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി അവസാനം അവര്‍ നേ
ടുക തന്നെ ചെയ്‌തു. വ്യാഴാഴ്‌ച നടന്ന ഫ്രഞ്ച്‌ ഓപണ്‍ മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം ഇന്ത്യന്‍ സഖ്യമായ മഹേഷ്‌ ഭൂപതി - സാനിയ മിര്‍സ നേടി. മെക്‌സിക്കന്‍ - പോളണ്ട്‌ സഖ്യമായ ക്ലൗഡിയ - സാന്റിയാഗോ സഖ്യത്തെ തോല്‍പിച്ചാണ്‌ ഇന്ത്യന്‍ താരങ്ങള്‍ വിജയ പതാക പാറിച്ചത്‌.

Bhupathi and Sania Mirza

കളിമണ്‍ കോര്‍ട്ടില്‍ ഇതാദ്യമായാണ്‌ ഭൂപതി - സാനിയ സഖ്യം കിരീടം നേടുന്നത്‌. ഇതിനു മുമ്പ്‌ 2009ല്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ കീരീടം ഇതേ സഖ്യത്തിനായിരുന്നു. അതായത്‌ ഭൂപതി -സാനിയ സഖ്യത്തിന്റെ രണ്ടാം ഗ്രാന്റ്‌ സ്ലാം കിരീട നേട്ടം ആണ്‌ ഇത്‌.

7-6, 6-1 എന്ന സ്‌കോറിലാണ്‌ ക്ലൗഡിയ - സാന്റിയാഗോ ജോഡിയെ പരാജയപ്പെടുത്തിയത്‌. ആദ്യ സെറ്റില്‍ കളി ടൈ ബ്രേക്കിലേക്ക്‌ പോയെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായ പ്രകടനമാണ്‌ ഇരുവരും പുറത്തെടുത്തത്‌. ഒന്നാം സെറ്റില്‍ പോരാട്ടം ഇഞ്ചോടിഞ്ച്‌ ആയിരുന്നെങ്കില്‍, രണ്ടാം സെറ്റില്‍ ക്ലൗഡിയ - സാന്റിയാഗോ സഖ്യത്തിന്‌ ഒരൊറ്റ ഗെയിം മാത്രമേ നേടാനായുള്ളൂ.

ഒരു മണിക്കൂറും 13 മിനിട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ ആണ്‌ ഭൂപതി - സാനിയ സഖ്യം ജയിച്ചത്‌.

മഹേഷ്‌ ഭൂപതിയെ സംബന്ധിച്ചിടത്തോളം ഈ വിജയത്തിന്‌ ഇരട്ടി മധുരമാണ്‌. കാരണം വ്യാഴാഴ്‌ച അദ്ദേഹത്തിന്റെ പിറന്നാള്‍ കൂടിയായിരുന്നു എന്ന പ്രത്യേകതയുണ്ട്‌.

Story first published: Friday, June 8, 2012, 11:48 [IST]
Other articles published on Jun 8, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X