Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോരാട്ടത്തിന്റെ വന്യത X ആത്മവിശ്വാസത്തിന്റെ ശാന്തത

പാരീസ്‌: ഞായറാഴ്‌ച ഫ്രഞ്ച്‌ ഓപണ്‍ പുരുഷ സിംഗിള്‍സ്‌ ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക്‌ ജൊകോവിക്കും, സ്‌പാനിഷ്‌ താരം റാഫേല്‍ നദാലും ഏറ്റു മുട്ടും. ഒന്നാം സീഡും രണ്ടാം സീഡും തമ്മിലുള്ള മത്സരം എന്നൊരു പ്രത്യേകത കൂടിയുണ്ട്‌ ഈ ഫൈനല്‍ മത്സരത്തിന്‌.

Nadal and Djokovic

ജയം ആരുടെ കൂടെയായാലും എഴുതപ്പെടുന്നത്‌ ചരിത്രവും സ്വന്തമാക്കുന്നത്‌ ലോക റെക്കോര്‍ഡും ആയിരിക്കും എന്നൊരു പ്രത്യേകത കൂടിയുണ്ട്‌ ഈ ഫ്രഞ്ച്‌ ഓപണ്‍ ഫൈനലിന്‌. വിജയം നദാലിനൊപ്പം ആണെങ്കില്‍ ഏഴു ഫ്രഞ്ച്‌ ഓപണ്‍ കിരീടം നേടുന്ന ആദ്യ കളിക്കാരന്‍ എന്ന ബഹുമതി അദ്ദേഹത്തിന്‌ സ്വന്തം. ഇനി വിജയിക്കുന്നത്‌ ജൊകോവിക്‌ ആണെങ്കില്‍ 1969നു ശേഷം തുടര്‍ച്ചയായി നാലു ഗ്രാന്‍സ്ലാം കിരീട നേട്ടം എന്ന അപൂര്‍വ്വ ബഹുമതി അദ്ദേഹത്തിന്‌.

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരം ആണ്‌ ജൊകോവിക്‌ എങ്കിലും കളി ഫ്രഞ്ച്‌ ഓപണ്‍ ആവുമ്പോള്‍ വിജയ ദേവത നദാലിനൊപ്പം ആയിരിക്കും എന്നാണ്‌ പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്‌. കാരണം വേറൊന്നും അല്ല കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ വെല്ലുക അത്ര എളുപ്പമല്ല.

കളിമണ്‍ കോര്‍ട്ടിലെ രാജ കുമാരനാണ്‌ റാഫേല്‍ നദാല്‍. നിലവില്‍ ആറ്‌ ഫ്രഞ്ച്‌ ഓപണ്‍ കിരീടങ്ങള്‍ നദാലിന്‌ സ്വന്തമാണ്‌. ആറു ഫ്രഞ്ച്‌ ഓപണ്‍ കിരീടം നേടിയ മറ്റൊരു കളിക്കാരന്‍ ബ്യോണ്‍ ബോര്‍ഗിന്‌ ഒപ്പമാണ്‌ ഇപ്പോള്‍ നദാലിന്റെ സ്ഥാനം. ഇത്തവണ കൂടി ജയിച്ചാല്‍ ഏഴു ഫ്രഞ്ച്‌ ഓപണ്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരന്‍ എന്ന റെക്കോര്‍ ഈ സ്‌പാനിഷ്‌ പോരാളിക്ക്‌ സ്വന്തം.

നിലവില്‍ പത്ത്‌ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നദാലിന്റേതായിട്ടുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും മത്സരത്തില്‍ ജൊകോവിക്കിന്‌ ഒട്ടും വിജയ സാധ്യത ഇല്ല എന്നു പറയാനാകില്ല. കഴിഞ്ഞ മൂന്ന്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളിലും നദാലിനെ തറ പറ്റിച്ച കഥയാണ്‌ ഈ 25 കാരനു പറയാനുള്ളത്‌.

ഗ്രാന്‍സ്ലാം ടൂര്‍മെന്റുകളില്‍ തുടര്‍ച്ചയായി 27 മാച്ചുകള്‍ ജയിച്ച ആത്മവിശ്വാസവും ഉണ്ട്‌ ജൊകോവിക്കിന്‌ കൈമുതലായി. ഞായറാഴ്‌ചയിലെ ഫ്രഞ്ച്‌ ഓപണ്‍ ഫൈനല്‍ ജയിച്ചാല്‍ 1969നു ശേഷം തുടര്‍ച്ചയായി നാല്‌ ഗ്രാന്‍സ്ലാമുകള്‍ നേടുന്ന ആദ്യ കളിക്കാരന്‍ എന്ന അപൂര്‍വ്വ നേട്ടവും ജൊകോവിക്കിന്‌ സ്വന്തമാകും.

ഏതായാലും പോരാട്ടത്തിന്റെ വന്യതയുമായി ഒരു വശത്ത്‌ റാഫേല്‍ നദാലും, ആത്മ വിശ്വാസത്തിന്റെ ശാന്തയയുമായി മറുവശത്ത്‌ നൊവാക്‌ ജൊകോവിക്കും നില്‍ക്കുമ്പോള്‍ വിജയം ആരുടെ കൂടെ ആയിരിക്കും എന്നു നമുക്ക്‌ കാത്തിരുന്നു തന്നെ കാണാം.

Story first published: Sunday, June 10, 2012, 13:13 [IST]
Other articles published on Jun 10, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+