Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡറര്‍ വീണു;ഫൈനലില്‍ നദാലും ദ്യോക്കോവിച്ചും

പാരീസ്‌: ഫ്രഞ്ച്‌ ഓപണ്‍ പുരുഷ സിംഗിള്‍സ്‌ മത്സരം ഒന്നാം സീഡ്‌ നൊവാക്‌ ദ്യോക്കോവിച്ചും രണ്ടാം സീഡ്‌ റാഫേല്‍ നദാലും തമ്മില്‍. മത്സരം നിലവിലെ ഏറ്റവും മികച്ച കളിക്കാരനും കലിമണ്‍ കോര്‍ട്ടിലെ രാജകുമാരനും തമ്മിലാവുമ്പോള്‍ വിജയം ആര്‍ക്കായിരിക്കും എന്നു പ്രവചിക്കുക അസാധ്യം.

Djokovic and Nadal

മൂന്നാം സീഡും ടെന്നീസിന്റെ രാജാവുമായ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയാണ്‌ ദ്യോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശം (6-4, 7-5, 6-3). അതേസമയം സ്വന്തം നാട്ടുകാരനും ആറാം സൂീഡുമായ ഡേവിഡ്‌ ഫെററെ തകര്‍ത്തെറിഞ്ഞാണ്‌ നദാല്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനെ നേരിടാനൊരുങ്ങുന്നത്‌ (6-2, 6-2, 6-3).

ഇത്തവണ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്താനായാല്‍ നദാലിന്‌ അത്‌ ഏഴാം ഫ്രഞ്ച്‌ ഓപണ്‍ കിരീടനേട്ടം ആവും. അതോടെ ഏഴു ഫ്രഞ്ച്‌ ഓപണ്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരന്‍ എന്ന റെക്കോര്‍ഡ്‌ നദാലിന്‌ സ്വന്തമാകും.

ആറു കിരീടങ്ങളുമായി നിലവില്‍ ബ്യോണ്‍ ബോര്‍ഗിന്‌ ഒപ്പമാണ്‌ ഫ്രഞ്ച്‌ ഓപണ്‍ കിരീട നേട്ടത്തില്‍ നദാലിന്റെ സ്ഥാനം. ഈ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയാല്‍ നദാലിന്‌റെ ഗ്രാന്റ്‌സ്ലാം കിരീടങ്ങളുടെ എണ്ണം 11 ആവും.

കളിമണ്‍ കോര്‍ട്ടില്‍ തനിക്ക്‌ പകരക്കാരനില്ല എന്നു തെളിയിച്ചു കഴിഞ്ഞതാണ്‌ നദാല്‍. എന്നാലും ഒന്നാം സീഡ്‌ ദ്യോക്കോവിച്ചിന്റെ മുന്നില്‍ ഇത്തവണ തന്റെ ആധിപത്യം സ്ഥാപിക്കാന്‍ ഈ സ്‌പാനിഷ്‌ താരത്തിന്‌ കഴിയുമോ എന്നു കാത്തിരുന്നു കാണാം.

ശനിയാഴ്‌ച വനിതാ സിംഗിള്‍സ്‌ ഫൈനല്‍ ആണ്‌. മരിയ ഷറപ്പോവയും സാറ എറാനിയും തമ്മിലാണ്‌ മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ നാല്‌ ഗ്രാന്റ്‌സ്ലാം കിരീടവും നേടി കരിയര്‍ ഗ്രാന്റ്‌സ്ലാം നേടുന്ന പത്താമത്തെ വനിതയാകും ഷറപ്പോവ.

Story first published: Saturday, June 9, 2012, 11:45 [IST]
Other articles published on Jun 9, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+