For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച്‌ ഓപണ്‍:ഭൂപതി-സാനിയ സഖ്യം സെമി ഫൈനലില്‍

By Shabnam Aarif
Bhupathi and Sania Mirza
പാരീസ്‌: കളിമണ്‍ കോര്‍ട്ടിലെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക്‌ ചിറകു വെച്ചു. ഫ്രഞ്ച്‌ ഓപണ്‍ ടെന്നീസില്‍ ഇന്ത്യയുടെ മഹേഷ്‌ ഭൂപതി - സാനിയ മിര്‍സ സഖ്യം കടമ്പകള്‍ താണ്ടി സെമി ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ബുധനാഴ്‌ചയാണ്‌ ഇവരുടെ സെമി ഫൈനല്‍ പരീക്ഷണം.

ലോക രണ്ടാം സീഡായ ചെക്ക്‌ അമേരിക്കന്‍ ജോഡിയായ വെറ്റ പെഷ്‌കെ - മൈക്ക്‌ ബ്രയാന്‍ സഖ്യമാണ്‌ ഭൂപതി - സാനിക കൂട്ടുകെട്ടില്‍ തകര്‍ന്നടിഞ്ഞത്‌. നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഇവര്‍ വിജയം കൈവരിച്ചത്‌.

ഇത്തവണ സെമി ഫൈനല്‍, ഫൈനല്‍ കടമ്പകള്‍ കടന്നാല്‍ ഭൂപതി - സാനിയ സഖ്യം നേടുന്ന രണ്ടാം ഗ്രാന്റ്‌ സ്ലാം കിരീട നേട്ടം ആയിരിക്കും ഇത്‌. നിലവില്‍ ലോക റാങ്കിങ്ങില്‍ ഈ ഇന്ത്യന്‍ സഖ്യം ഏഴാം സീഡ്‌ ആണ്‌.

6-2, 6-3 എന്ന സ്‌കോര്‍ നിലയില്‍ ആണ്‌ ഭൂപതി - സാനിയ സഖ്യം ചെക്ക്‌ അമേരിക്കയുടെ വെറ്റ പെഷ്‌കെ - മൈക്ക്‌ ബ്രയാന്‍ സഖ്യത്തെ തോല്‍പിച്ചത്‌.

2010ലെ ആസ്‌ത്രേലിയന്‍ ഓപണില്‍ ഭൂപതി - സാനിയ സഖ്യത്തിനായിരുന്നു മിക്‌സഡ്‌ ഡബിള്‍സില്‍ കിരീടം.

അതേസമയം ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്‌, റഷ്യയുടെ എലേന വെസ്‌നിന സഖ്യവും ഫ്രഞ്ച്‌ ഓഫണില്‍ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്‌.

Story first published: Wednesday, June 6, 2012, 14:58 [IST]
Other articles published on Jun 6, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+