Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭൂപതി-സാനിയ സഖ്യം ഫൈനലില്‍;വമ്പന്‍മാര്‍ സെമിയില്‍

Bhupathi and Sania Mirza
പാരീസ്‌: ഇന്ത്യയുടെ ഫ്രഞ്ച്‌ ഓപണ്‍ പ്രതീക്ഷകളെ വിണ്ണിലേക്കുയര്‍ത്തി മഹേഷ്‌ ഭൂപതി - സാനിയ മിര്‍സ സഖ്യം മിക്‌സഡ്‌ ഡബിള്‍സില്‍ സെമി ഫൈനലിലെ അനായസ വിജയത്തിലൂടെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ബ്രാസിയാലി - വൊസ്‌കോബൊയേവ സഖ്യത്തെയാണ്‌ ഇന്ത്യന്‍ താരങ്ങള്‍ തോല്‍പിച്ചത്‌. 6-3, 6-2 ആണ്‌ സ്‌കോര്‍.

ഒരു മണിക്കൂറും 10 മിനിറ്റും നീണ്ട പോരാട്ടത്തിന്റെ അവസാനം ആണ്‌ ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശം. നിലവില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ ഏഴാം സീഡ്‌ ആണ്‌ ഭൂപതി - സാനിയ സംഖ്യം. മൂന്നാമത്തെ തവണയാണ്‌ ഭൂപതി - സാനിയ സഖ്യം ഗ്രാന്റ്‌സ്ലാം മത്സരങ്ങളുടെ ഫൈനലില്‍ എത്തുന്നത്‌. 2009ല്‍ ആസ്‌ത്രേലിയന്‍ ഓപണില്‍ കിരീടം ഇവര്‍ക്കായിരുന്നു.

ഫൈനലില്‍ പോളിഷ്‌ - മെക്‌സിക്കന്‍ സഖ്യമായ ക്ലോഡിയ ജാന്‍സ്‌ ഇഗ്നാസിക്‌ - സാന്റിയാഗോ ഗോണ്‍സാലസ്‌ സഖ്യത്തെയാണ്‌ ഭൂപതിയും സാനിയയും നേരിടുക. ലിയാണ്ടര്‍ പേസ്‌ - എലേന വെസ്‌നിന സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ ഇവര്‍ ഫൈനല്‍ പ്രവേശം നടത്തിയിരിക്കുന്നത്‌.

റഷ്യയുടെ മരിയ ഷറപ്പോവ വനിതാ സിംഗിള്‍സില്‍ സെമി ഫൈനലില്‍ എത്തി. കരിയ കനേപിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ പരാജയപ്പെടുത്തിയായിരുന്നു ഷറപോവയുടെ ഫൈനല്‍ പ്രവേശം(6-2, 6-3).

സെമിയില്‍ ഷറപ്പോവ ചെക്ക്‌ റിപ്പബ്ലിക്‌ താരം പെട്ര ക്വിറ്റോവയെയാണ്‌ നേരിടുക. നിലവിലെ വിംബിള്‍ഡന്‍ ചാമ്പ്യന്‍ ആണ്‌ ക്വിറ്റോവ. ഷറപ്പോവയാണെങ്കില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും.

പുരുഷ സിംഗിള്‍സില്‍ മുന്‍ നിര കളിക്കാരായ റാഫേല്‍ നദാല്‍, ഡേവിഡ്‌ ഫെറര്‍, നൊവാക്‌ ദ്യോക്കോവിച്ച്‌, റോജര്‍ ഫെഡറര്‍ എന്നിവരെല്ലാം സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്‌. സെമിയില്‍ ഫെഡറര്‍ ദ്യോക്കോവിച്ചിനെയും നദാല്‍ ഫെററെയും നേരിടും.

Story first published: Thursday, June 7, 2012, 16:20 [IST]
Other articles published on Jun 7, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+