Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസരങ്കയും വോസ്‌നിയാക്കിയും പുറത്ത്‌

Azerenka
പാരീസ്‌: ഫ്രഞ്ച്‌ ഓപണ്‍ ടെന്നീസില്‍ വന്‍ മരങ്ങള്‍ കടപുഴകി വീഴുന്നു. ഞായറാഴ്‌ച നടന്ന മത്സരത്തില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ വിക്ടോറിയ അസരങ്കയാണ്‌ പുറത്തായത്‌. അതേ സമയം റോജര്‍ ഫെഡററും ദ്യോക്കോവിച്ചും ക്വാര്‍ട്ടര്‍ റൗണ്ടിലേക്ക്‌ കടന്നു.

പതിനഞ്ചാം സീഡുകാരിയായ സ്ലോവാക്യയുടെ ഡെമനിക്ക സിബുല്‍കോവയാണ്‌ അസരങ്കയ്‌ക്കെതിരെ വിജയം വരിച്ചത്‌. 6-2, 7-6, 7-4 ആണ്‌ ഈ മത്സരത്തിലെ സ്‌കോര്‍. ഇതോടെ ഒന്നാം സീഡ്‌ സ്ഥാനം അസറങ്കയ്‌ക്ക്‌ നഷ്ടപ്പെടും എന്നു ഏതാണ്ട്‌ ഉറപ്പായി. റഷ്യന്‍ താരം മരിയ ഷറപ്പോവയ്‌ക്ക്‌ ഫൈനലില്‍ എത്താല്‍ കഴിഞ്ഞാല്‍ ഒന്നാം സീഡ്‌ പദവി സ്വന്തമാകും. ഒരൊറ്റ സെറ്റും നഷ്ടപ്പെടാതെയാണ്‌ ഷറപ്പോവയുടെ ഇതുവരെയുള്ള മുന്നേറ്റം.

അതുപോലെ ഇറ്റലിയുടെ സാറ ഇറാനി സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെയും തറ പറ്റിച്ചു. പെട്രോ മാര്‍ട്ടിക്കിന്നയെ തോല്‍പിച്ച്‌ ജര്‍മ്മനിയുടെ ആഞ്‌ജലിക്ക കെര്‍ബര്‍ ക്വാര്‍ട്ടറില്‍ എത്തി. മുന്‍ ലോക വനിതാ ഒന്നാം നമ്പര്‍ താരമായ കരോളിന്‍ വോസ്‌നിയാക്കിയും നാലാം റൗണ്ടില്‍ ഫ്രഞ്ച്‌ ഓപണില്‍ നിന്നും പുറത്തായിരിക്കുകയാണ്‌.

മിക്‌സഡ്‌ ഡബിള്‍സില്‍ മഹേഷ്‌ ഭൂപതി - സാനിയ മിര്‍സ സഖ്യവും, ലിയാണ്ടര്‍ പേസ്‌ - എലേന വെസ്‌നീന (റഷ്യ) സംഖ്യവും ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു.

Story first published: Monday, June 4, 2012, 16:23 [IST]
Other articles published on Jun 4, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+