സിന്‍സിനാറ്റി: നദാലും ഫെഡററും പുറത്ത്
ലണ്ടന്‍: സിന്‍സിനാറ്റി ഓപണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് റാഫേല്‍ നദാലും റോജര്‍ ഫെഡററും പുറത്തായി. ക്വാര്‍ട്ടറില്‍ അമേരിക്കയില്‍ നിന്നുള്ള മാര്‍ഡി ഫിഷ് 6-3, 6-4 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്‌പെയിന്‍ താരത്തെ മുട്ടുകുത്തിച്ചത്. തോമസ് ബെര്‍ഡിക് 6-2, 7-6 എന്ന മാര്‍ജിനില്‍ റോജര്‍ ഫെഡററെ തിരിച്ചയച്ചു.
സെമിഫൈനലില്‍ ഫിഷ് ആന്‍ഡു മുറെയുമായും ബെര്‍ഡിക് നോവാക് ജോകോവിക്കുമായും ഏറ്റുമുട്ടും. പ്രമുഖതാരങ്ങളെല്ലാം പുറത്തായ വനിതാ ടൂര്‍ണമെന്റിന്റെ സെമിയില്‍ മരിയ ഷറപ്പോവയും വെര സ്വനരേവയും ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനല്‍ ആന്ദ്രെ പെറ്റ്‌കോവിക്കും യെലേന യാങ്കോവിക്കും തമ്മിലാണ്.
തീര്‍ച്ചയായും നിര്‍ഭാഗ്യത്തിന്റെ ഒരാഴ്ചയാണ് കടന്നു പോവുന്നത്. മാര്‍ഡി മികച്ച കളി പുറത്തെടുത്തതുകൊണ്ടു തന്നെയാണ് ഞാന്‍ തോറ്റി-മല്‍സരശേഷം നദാല്‍ പറഞ്ഞു.
സെര്‍വുകളിലാണ് ശ്രദ്ധിച്ചത്. ഓരോ സെര്‍വും മികച്ചതാക്കാനുള്ള ശ്രമമാണ് നടത്തിയത്. കൂടുതല്‍ ഉയരങ്ങളിലെത്തണമെങ്കില്‍ മികച്ച നേട്ടങ്ങള്‍ വേണമായിരുന്നു-ഫെഡററെ അട്ടിമറിച്ച ബെര്‍ഡിക്കിന്റെ വാക്കുകളാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications