For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തില്‍ 5, 519 പേര്‍ക്ക്‌ എയ്‌ഡ്‌സ്‌ രോഗം

By Staff

ചെന്നൈ: സിനിമയില്‍ ആടിപ്പാടാന്‍മാത്രമല്ല ടെന്നീസ് കോര്‍ട്ടില്‍ ചിലതൊക്കെ ചെയ്യാനും തനിയ്ക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ് നടി തൃഷ.

മഹാബലിപുരത്തെ ഫോര്‍ച്യൂണ്‍ ചാരിയറ്റ് ബീച്ച് റിസോട്ടിലെ മണല്‍പ്പരപ്പില്‍ തയ്യാറാക്കിയ ടെന്നിസ് കോര്‍ട്ടിലാണ് തൃഷ കഴിവുതെളിയിച്ചത്. ഒപ്പം കളിച്ചതാവട്ടെ ടെന്നിസ് താരം മഹേഷ് ഭൂപതിയും.

തൃഷയും ഭൂപതിയും കോര്‍ട്ടിലിറങ്ങിയപ്പോള്‍ത്തന്നെ ആരാധകരുടെ ആവേഷം അണപൊട്ടി. തൃഷ ഭൂപതിയ്ക്കൊപ്പം ടെന്നിസ് കളിയ്ക്കുന്ന വാര്‍ത്തയറിഞ്ഞ് വലിയൊരു സംഘം ആരാധകരാണ് ബീച്ചില്‍ തടിച്ചുകൂടിയത്.

പ്രശസ്ത സ്ക്വാഷ്‌ താരം ദീപിക പല്ലക്കലും കമന്റേറ്ററായ ചാരുശര്‍മയും ഇവരെ എതിരാടാനെത്തിയിരുന്നു. അഞ്ചു സെറ്റുകളിലായി നടന്ന മത്സരത്തില്‍ തൃഷ-ഭൂപതി സഖ്യം 2-3 സ്കോറിന്‌ വിജയിക്കുകയും ചെയ്തു.

അഭിനയത്തില്‍ മാത്രമല്ല ടെന്നീസിലും ഒട്ടും പിറകിലല്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു തൃഷയുടെ പ്രകടനം. ഷോട്ടുകളുടെ കാര്യത്തില്‍ മഹേഷ്‌ ഭൂപതി ഇടയ്ക്കിടെ ഉപദേശം താരത്തിന് നല്‍കുന്നുണ്ടായിരുന്നു.

ടെന്നീസ്‌ ഞാന്‍ ആസ്വദിക്കാറുണ്ട്‌. കളിയുടെ ബാലപാഠങ്ങള്‍ എനിക്കറിയാം. മഹേഷ്‌ ഭൂപതിയോടൊപ്പം ടെന്നീസ്‌ കളിക്കുകയെന്നത്‌ ഒരു സ്വപ്നമായിരുന്നു. അതിന്‌ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്‌ -തൃഷ പറഞ്ഞു.

ടെന്നീസിനെ ഒരു വിനോദമായി കാണണം, തൃഷയ്ക്ക്‌ കളിക്കാന്‍ കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. സിനിമയുടെയും താരങ്ങളുടെയും സഹകരണത്തോടെ ടെന്നീസ്‌ കൂടുതല്‍ ജനപ്രിയമാക്കുകയാണ്‌ ലക്ഷ്യം.ചെന്നൈയില്‍ നടന്നത്‌ പോലെ മറ്റു നഗരങ്ങളിലും പ്രചാരണ ടെന്നീസ്‌ മത്സരം നടത്തും - മഹേഷ്‌ ഭൂപതി വ്യക്തമാക്കി.

സപ്തംബര്‍ 17 മുതല്‍ 23 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ഏഷ്യയിലെ പ്രമുഖ ടൂര്‍ണമെന്റായ സണ്‍ഫീസ്റ്റ്‌ 2007ന്‌ മുന്നോടിയായാണ്‌ മഹാബലിപുരത്തെ കടല്‍തീരത്ത്‌ താരങ്ങളുടെ പ്രദര്‍ശന മത്സരം നടന്നത്‌.

താരങ്ങളെ മത്സരത്തിനിറക്കുന്നതിലൂടെ ടെന്നീസ്‌ കളിക്ക്‌ കൂടുതല്‍ ആരാധകരെ ഉണ്ടാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ സംഘാടകര്‍ പറഞ്ഞു.

അന്താരാഷ്ട്ര ടെന്നീസ്‌ താരങ്ങളുടെ പ്രകടനം ഇന്ത്യക്കാര്‍ക്കും കാണാനുള്ള അവസരമാണ്‌ കൊല്‍ക്കത്തയില്‍ ഒരുക്കുന്നത്‌. അന്താരാഷ്ട്ര താരങ്ങളായ മാര്‍ട്ടിന ഹിഗിസ്‌, അനസ്താസ്യ മിസ്‌കിന, കരോലിന സ്പ്രെം, സാനിയ മിര്‍സ തുടങ്ങിയ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ഏഷ്യയിലെത്തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ്‌ സണ്‍ഫീസ്റ്റ്‌ ഓപ്പണ്‍. വിജയികള്‍ക്കുള്ള സമ്മാനതുക 1,75,000 അമേരിക്കന്‍ ഡോളറാണ്‌. രണ്ടു വര്‍ഷം മുമ്പാണ്‌ ഗ്ലോബോ സ്പോര്‍ട്‌സ്‌ ടൂര്‍ണമെന്റിന്‌ തുടക്കമിട്ടത്‌.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+